പാതിരാത്രി മദ്യപിച്ച് ലക്കുകെട്ട് നടുറോഡില്‍ അടിപിടികൂടുകയും പോലീസുകാരുടെ യൂണിഫോം വലിച്ചു കീറുകയും മര്‍ദിക്കുകയും ചെയ്തു; മലയാളി ഉള്‍പ്പെടെ 3 യുവതികള്‍ കസ്റ്റഡിയില്‍
മുംബൈ : (www.kvartha.com 03.10.2018) പാതിരാത്രി മദ്യപിച്ച് ലക്കുകെട്ട് നടുറോഡില്‍ അടിപിടികൂടുകയും പോലീസുകാരുടെ യൂണിഫോം വലിച്ചു കീറുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് യുവതികളെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാള്‍ ഓടിരക്ഷപ്പെട്ടു. മലയാളിയായ ആഷ പിള്ള (23), മമ്ത മെഹര്‍ (25), കമാല്‍ ശ്രീവാസ്തവ (22), ജെസ്സി ഡിക്കോസ്റ്റ (22) എന്നിവരാണ് ചൊവ്വാഴ്ച രാത്രി മുംബൈയിലെ ഭയന്ദറില്‍ മദ്യപിച്ച് അടിപിടി കൂടിയത്.
മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു നാലുപേരും. മീര റോഡിലെ മാക്‌സസ് മാളില്‍ നടന്ന പാര്‍ട്ടിക്കുശേഷം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഇവര്‍ ബഹളം ഉണ്ടാക്കിയത്. മാളിന് സമീപത്തുള്ള ഭഗത്സിങ് ഗ്രൗണ്ടില്‍വച്ചാണ് ഇവര്‍ ബഹളം ഉണ്ടാക്കിയത്. തുടര്‍ന്ന് ആളുകള്‍ തടിച്ചു കൂടുകയായിരുന്നു. സംഭവം അറിഞ്ഞ് പട്രോളിംഗിലുണ്ടായിരുന്ന പോലീസ് സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് പട്രോളിംഗ് സംഘത്തിലെ വനിതാ പോലീസ് മനീഷ പാട്ടില്‍, യുവതികളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു.
ഇതോടെ യുവതികള്‍ പോലീസുദ്യോഗസ്ഥയ്ക്കു നേരെ തിരിയുകയും അവരെ മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് വനിതാ പോലീസും മറ്റ് രണ്ടുപേരും ചേര്‍ന്ന് യുവതികളെ കീഴ്‌പ്പെടുത്തി വാഹനത്തിലേക്ക് മാറ്റുന്നതിനിടെ, ഡികോസ്റ്റ ഓടിരക്ഷപ്പെടുകയായിരുന്നു.
പോലീസുകാരെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് സമ്മതിക്കാതെ മര്‍ദിച്ചതിന്റെ പേരിലാണ് യുവതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. അറസ്റ്റ് ചെയ്ത മൂന്നുപേരെയും പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഡി കോസ്റ്റയ്ക്കായുള്ള തിരച്ചില്‍ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 4 women attack cops in Mumbai after drunken night out; three held, one on the run, Mumbai, News, Police, Women, Custody, Malayalees, National.

Powered by Info News For You

Comments
Post a Comment