ക്ലാസ് മുറിയില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ഥിയെ കുത്തിവീഴ്ത്തി; സംഘം എത്തിയത് മാരകായുധങ്ങളുമായി, 3 പേര്‍ കസ്റ്റഡിയില്‍

ഏറ്റുമാനൂര്‍: (www.kvartha.com 27.10.2018) ക്ലാസ് മുറിയില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ഥിയെ കുത്തിവീഴ്ത്തിയ സംഭവത്തില്‍ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെത്തു. ആര്‍പ്പൂക്കര തച്ചേട്ട്പറമ്പില്‍ അഖില്‍രാജ് (21), പ്രായപൂര്‍ത്തിയാകാത്ത രണ്ടു വിദ്യാര്‍ഥികള്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. പേരൂര്‍ കവലയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ക്ലാസ് മുറിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.

അക്രമത്തില്‍ ഇടതുകൈയില്‍ കുത്തും ഹെല്‍മറ്റു കൊണ്ട് തലയ്ക്കടിയുമേറ്റ പ്ലസ് ടു ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ഥി മാടപ്പാട് സ്വദേശി അരവിന്ദ് കെ.രാജുവിനെ (20) മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Student stabbed in classroom, News, Local-News, Student, Custody, Police, Injured, Hospital, Treatment, Kerala

കസ്റ്റഡിയിലെടുത്തവരിലൊരാള്‍ തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥിയാണ്. അടിപിടി ഉള്‍പ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയാണ് അഖില്‍രാജ്. ഇടിക്കട്ട, കത്തി മുതലായ മാരകായുധങ്ങളുമായാണ് മൂന്നംഗസംഘം പേരൂര്‍ റോഡിലെ ബസ് സ്‌റ്റോപ്പില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് എത്തിയതെന്നു പോലീസ് പറഞ്ഞു.

ക്ലാസില്‍ കയറിയ ഇവര്‍ മുളക് സ്‌പ്രേ ചീറ്റിയ ശേഷമാണ് അക്രമം അഴിച്ചുവിട്ടത്. കസ്റ്റഡിയിലുള്ള പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളാണ് ആക്രമണത്തിനായി അഖില്‍രാജിനെ വിളിച്ചുവരുത്തിയതെന്നു സിഐ എ.ജെ.തോമസ് പറഞ്ഞു. ഇവര്‍ക്ക് അരവിന്ദ് കെ.രാജുവിനോടുള്ള വിരോധമാണ് ആക്രമണത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. അഖില്‍രാജിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

Keywords: Student stabbed in classroom, News, Local-News, Student, Custody, Police, Injured, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?