ഇടിമിന്നലില്‍ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു; 3 പേര്‍ക്ക് പരിക്ക്

ബന്തിയോട്: (www.kasargodvartha.com 17.10.2018) ഇടിമിന്നലില്‍ വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ബന്തിയോട് പഞ്ചത്തൊട്ടിയിലെ മുഹമ്മദ് ഷരീഫിന്റെ വീടിനാണ് കേടുപാട് സംഭവിച്ചത്. ഷരീഫിന്റെ പിതാവ് അബ്ദുല്ല (60), മാതാവ് ബീഫാത്വിമ (50), സഹോദരന്‍ ഷാഹുല്‍ ഹമീദ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ബന്തിയോട്ടെ ആശുപത്രിയില്‍ ചികിത്സ തേടി.

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. വീട്ടിലെ മെയിന്‍ സ്വിച്ച്, ടി വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ തുടങ്ങി എല്ലാ വീട്ടുപകരണങ്ങളും കത്തിനശിച്ചു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് വില്ലേജ് ഓഫീസറും പഞ്ചായത്ത് പ്രസിഡണ്ടും വീട് സന്ദര്‍ശിച്ചു.









(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bandiyod, Injured, House appliances burned in Thunderstorm; 3 injured
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?