സംസ്ഥാനത്ത് രണ്ട് എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് കവര്‍ന്നത് 35 ലക്ഷം; കവര്‍ച്ച നടത്തിയത് സിസിടിവി ക്യാമറയില്‍ സ്‌പ്രേ പെയിന്റ് അടിച്ചതിനുശേഷം

കൊച്ചി/തൃശൂര്‍: (www.kvartha.com 12.10.2018) സംസ്ഥാനത്ത് രണ്ട് എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് കവര്‍ച്ചാ സംഘം അടിച്ചുമാറ്റിയത് 35 ലക്ഷം രൂപ. സിസിടിവി ക്യാമറയില്‍ സ്‌പ്രേ പെയിന്റ് അടിച്ചതിനുശേഷമാണ് സംഘം കവര്‍ച്ച നടത്തിയത്.

തൃശൂര്‍ കൊരട്ടിയിലും കൊച്ചി തൃപ്പൂണിത്തുറയിലുമാണ് എടിഎം കൗണ്ടറുകള്‍ തകര്‍ത്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിദഗ്ധ സംഘം പരിശോധന നടത്തുകയാണ്. എടിഎമ്മിനകത്ത് കടന്ന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ പൊളിച്ചാണു കവര്‍ച്ച നടത്തിയത്.

 35 Lakhs stolen from Thrissur, Kochi ATM counters, Kochi, Thrissur, News, Bank, Banking, Robbery, CCTV, ATM, Police, Probe, Kerala

വെള്ളിയാഴ്ച പുലര്‍ച്ചെ നാലരമണിയോടെയാണ് കൊരട്ടി പ്രസ്സിനു മുന്‍വശത്തുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയോടു ചേര്‍ന്നുള്ള എടിഎമ്മില്‍ കവര്‍ച്ച നടന്നത്. രാവിലെ ബാങ്ക് തുറക്കാന്‍ എത്തിയപ്പോഴാണു സംഭവം അറിയുന്നത്. 10,86,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണു ബാങ്ക് ജീവനക്കാര്‍ പറയുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തുന്നു.

തൃപ്പൂണിത്തുറ ഇരുമ്പനത്തെ എസ്ബിഐ എടിഎം കൗണ്ടറും ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണു തകര്‍ത്തത്. ഇവിടെനിന്നു 25 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇരുമ്പനത്തെ എടിഎമ്മില്‍ നിന്ന് രാത്രി 11.30 മണിയേടെയാണ് അവസാനമായി പണം പിന്‍വലിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ രാത്രി പതിനൊന്നരയ്ക്കും പുലര്‍ച്ചെ 3.30നും ഇടയ്ക്കാണു മോഷണമെന്നാണു പ്രാഥമിക നിഗമനം.

ഷട്ടര്‍ അടച്ചിട്ട ശേഷമായിരുന്നു എടിഎം മെഷിന്‍ തകര്‍ത്ത് പണം കവര്‍ന്നത്. എടിഎമ്മിലെ ക്യാമറയില്‍ പെയിന്റ് സ്‌പ്രേ ചെയ്തു മറച്ച ശേഷമായിരുന്നു മോഷണം. അതുകൊണ്ടു തന്നെ കാര്യമായ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടാകാനുള്ള സാധ്യത കുറവാണ്. ക്യാമറ മറയ്ക്കുന്നതിനു മുമ്പുള്ള ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്‌കില്‍ ലഭ്യമാകുമോ എന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്. രണ്ടു വര്‍ഷം മുമ്പും ഇതേ എടിഎം കല്ലുകൊണ്ട് കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ അന്ന് അതു വിജയിച്ചിരുന്നില്ല.

രണ്ടിടത്തും നടന്ന മോഷണങ്ങള്‍ സമാന രീതിയിലുള്ളതായതിനാല്‍ ഒരേ സംഘം തന്നെയാണ് കവര്‍ച്ചയ്ക്കു പിന്നിലെന്നു കരുതുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 35 Lakhs stolen from Thrissur, Kochi ATM counters, Kochi, Thrissur, News, Bank, Banking, Robbery, CCTV, ATM, Police, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?