കാസര്‍കോട് എല്‍ ബി എസ് കോളജില്‍ ചരിത്രത്തിലാദ്യമായി യു ഡി എസ് എഫിന് തകര്‍പ്പന്‍ വിജയം; 35 ല്‍ 35 സീറ്റും കരസ്ഥമാക്കി എസ് എഫ് ഐയെ തറപറ്റിച്ചു

കാസര്‍കോട്: (www.kasargodvartha.com 22.10.2018) കാസര്‍കോട് പൊവ്വല്‍ എല്‍ ബി എസ് കോളജില്‍ ചരിത്രത്തിലാദ്യമായി യു ഡി എസ് എഫിന് തകര്‍പ്പന്‍ വിജയം. യൂണിയന്‍ തിരഞ്ഞെടുപ്പില്‍ 35 ല്‍ 35 സീറ്റും കരസ്ഥമാക്കിയാണ് നിലവില്‍ യൂണിയന്‍ കയ്യാളിക്കൊണ്ടിരുന്ന എസ് എഫ് ഐയെ തറപറ്റിച്ചത്. കെ എസ് യു- എം എസ് എഫ് സഖ്യമാണ് മുഴുവന്‍ സീറ്റിലും വിജയിച്ചത്.

അതീവ പോലീസ് ജാഗ്രതയിലാണ് കോളജില്‍ തെരെഞ്ഞടുപ്പ് നടന്നത്. നന്ദഗോപാലന്‍ കോളേജ് ചെയര്‍മ്മാനായി തെരെഞ്ഞടുക്കപ്പെട്ടു. വിജയിച്ച എം എസ് എഫ്- കെ എസ് യു പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ ആഹ്ലാദ പ്രകടനം നടത്തി. 2015 ല്‍ യു ഡി എസ് എഫ് ഇവിടെ വിജയിച്ചിരുന്നുവെങ്കിലും അന്ന് വിദ്യാര്‍ത്ഥി സംഘട്ടനം കാരണം രണ്ടാഴ്ചക്കാലം കോളജ് അടച്ചിട്ടിരുന്നു. ഇതേതുടര്‍ന്ന് തിരഞ്ഞെടുപ്പ് മരവിപ്പിക്കുകയായിരുന്നു.

എല്‍ ബി എസ് വിജയം എസ് എഫ് ഐ കഠാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടി: ഹാഷിം ബംബ്രാണി 

എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മൂന്നു വര്‍ഷത്തിന് ശേഷം യു ഡി എസ് എഫ് വിജയം എസ് എഫ് ഐയുടെ കഠാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണെന്ന് എം എസ് എഫ് സംസ്ഥാന വൈസ്. പ്രസിഡണ്ട് ഹാഷിം ബംബ്രാണി പ്രസ്താവിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിലും മറ്റു യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിലും എസ്.എഫ്.ഐ പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇതൊക്കെ തെളിയിക്കുന്നത് വിദ്യാര്‍ത്ഥികള്‍ എസ്.എഫ്.ഐ കയ്യൊഴിഞ്ഞു കൊണ്ടിരിക്കുകയാണ് എന്നതാണ്. ഇതാണ് എല്‍.ബി.എസ്. വിജയത്തില്‍ കണ്ടതെന്നും ഹാഷിം പ്രസ്താവനയില്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, College, election, Top-Headlines, SFI, KSU, MSF, LBS-College, LBS College election; UDSF won
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?