യൂത്ത് ലീഗ് യുവജന യാത്ര: കാസര്‍കോട് ജില്ലയില്‍ നിന്നും 3000 സ്ഥിരാംഗങ്ങള്‍
കാസര്‍കോട്: വര്‍ഗ്ഗീയ മുക്ത ഭാരതം, അക്രമരഹിത കേരളം എന്നീ മുദ്രാവാക്യങ്ങളൊരുക്കി ജനദ്രോഹ സര്‍ക്കാറുകള്‍ക്കെതിരെ മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രയില്‍ കാസര്‍കോട് ജില്ലയില്‍ 3000 പേര്‍ സ്ഥിരാംഗങ്ങളായി അണിനിരക്കും. 100 രൂപ വീതം രജിസ്‌ട്രേഷന്‍ ഫീസ് നല്‍കിയാണ് പ്രവര്‍ത്തകര്‍ ജാഥയില്‍ ഭാഗമാകുന്നത്. കൂടാതെ 1500 വൈറ്റ്ഗാര്‍ഡ് അംഗങ്ങളും ജാഥയെ അനുഗമിക്കും. നവംബര്‍ 24 നാണ് യാത്ര കാസര്‍കോട് നിന്നും ആരംഭിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ജാഥ അംഗങ്ങളുടെ ആദ്യ പട്ടികയും തുകയും ജില്ലാ കോര്‍ഡിനേറ്റര്‍ എം എ നജീബ് സംസ്ഥാന ജന.സെക്രട്ടറി പി കെ ഫിറോസിന് കൈമാറി. കോഴിക്കോട് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപ്പുരം, സെക്രട്ടറി ആഷിഖ് ചെലവൂര്‍ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment