റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പത്തുകോടി രൂപ തട്ടിയ യുവാവ് തിരുവനന്തപുരത്ത് അറസ്റ്റില്‍; അറസ്റ്റിലായത് കാസര്‍കോട് സ്വദേശി ഉഡായിപ്പ് ഷമീം, തട്ടിപ്പിനിരയായത് 300 ലധികം ആളുകള്‍, പറഞ്ഞു പറ്റിക്കാന്‍ അതിവിദഗ്ദ്ധന്‍, വിദ്യാഭ്യാസം 10 ക്ലാസ് വരെ മാത്രമെങ്കിലും കൈകാര്യം ചെയ്യുന്നത് ആറ് ഭാഷകള്‍

പരപ്പ: (www.kasargodvartha.com 20.10.2018) റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് മുന്നൂറില്‍പ്പരം ആളുകളില്‍ നിന്ന് പത്തുകോടിയിലേറെ തട്ടിയ പരപ്പ കമ്മാടത്തെ ഉഡായിപ്പ് ഷമീം എന്ന ഷമീമി(28)നെ തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തു. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ചീഫ് എക്സാമിനറാണെന്ന് പറഞ്ഞ് റെയില്‍വേയുടെ വിവിധ തസ്തികകളില്‍ നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും രണ്ടു ലക്ഷം മുതല്‍ 15 ലക്ഷം വരെയാണ് ഇയാള്‍ പലരില്‍ നിന്നും തട്ടിയെടുത്തത്.
Parappa, Kasaragod, News, Cheating, Arrest, Udayippu Shameem, Thiruvananthapuram, Kasaragod youth arrested in Thiruvananthapuram in Cheating case

തട്ടിപ്പിനിരയായവര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രകാശന് നല്‍കിയ പരാതിയിലാണ് ഷമീം അറസ്റ്റിലായത്. പരാതി ലഭിച്ചയുടന്‍ കണ്‍ട്രോള്‍ റൂം അസി. കമ്മീഷണര്‍ വി സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക ഷാഡോ പോലീസ് സംഘമാണ് ഷമീമിനെ പിടികൂടിയത്.
ഇയാളില്‍ നിന്നും നിരവധി മൊബൈല്‍ഫോണുകള്‍, റെയില്‍വേയുടെ പേരില്‍ അച്ചടിച്ച നിരവധി വ്യാജ രേഖകള്‍, റെയില്‍വേ മുദ്രയുള്ള വ്യാജ സീലുകള്‍, നോട്ട് എണ്ണുന്ന യന്ത്രം, കര്‍ണാടക സര്‍ക്കാറിന്റെ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ വ്യാജ രേഖകള്‍ എന്നിവയും കണ്ടെടുത്തു.

കേരളത്തിന് പുറമെ മറ്റു സംസ്ഥാനങ്ങളിലും സമാനമായ രീതിയില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. പത്താംക്ലാസ് വരെ പഠിച്ച ഷമീമിന് ആറോളം ഭാഷകള്‍ കൈകാര്യം ചെയ്യാനറിയാം. 2012 ല്‍ റെയില്‍വേ പാന്‍ട്രി വിഭാഗത്തില്‍ ആറു മാസത്തോളം ഇയാള്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിട്ടുണ്ട്. അന്ന് ലഭിച്ച അറിവു വെച്ച് ഇന്റര്‍നെറ്റില്‍ കൂടി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചാണ് ഇയാള്‍ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ പേരില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയത്. സാമ്പത്തിക തട്ടിപ്പ്, ആള്‍മാറാട്ടം എന്നിവ നടത്തിയതിന് തമ്പാനൂര്‍, എറണാകുളം നോര്‍ത്ത്, കോട്ടയം ഈസ്റ്റ്, തൃശൂര്‍ അയ്യന്തോള്‍, മാനന്തവാടി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും ഷമീമിനെതിരെ കേസുകളുണ്ട്. കോടികളുടെ തട്ടിപ്പ് നടത്താന്‍ ഇയാള്‍ക്ക് റെയില്‍വേ ഉദ്യോഗസ്ഥരുടെ സഹായവും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Parappa, Kasaragod, News, Cheating, Arrest, Udayippu Shameem, Thiruvananthapuram, Kasaragod youth arrested in Thiruvananthapuram in Cheating case


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?