മോഡി അംബാനിയുടെ പണിക്കാരന്‍; ലാഭമുണ്ടാക്കിക്കൊടുത്തത് 30കോടിയുടേത്; പ്രധാമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാഹുല്‍

ന്യൂഡല്‍ഹി: (www.kvartha.com 11.10.2018)  പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

റാഫേല്‍ ഇടപാടില്‍ ഫ്രഞ്ച് ഏജന്‍സിയുടെ (മീഡിയപാര്‍ട്ട്) വെളിപ്പെടുത്തല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കള്ളക്കളി പുറത്തുകൊണ്ടു വന്നുവെന്നും റിലയന്‍സിനെ നിര്‍ബന്ധമായും തിരഞ്ഞെടുക്കണമെന്ന കരാര്‍ വ്യവസ്ഥ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവന്നതോടെ, മോഡി ഇന്ത്യയുടെയല്ല അനില്‍ അംബാനിയുടെ പ്രധാനമന്ത്രിയാണെന്നു തെളിഞ്ഞിരിക്കയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ വിമാനങ്ങള്‍ വാങ്ങിയതിലൂടെ റിലയന്‍സ് ഇന്‍സ്ട്രീസ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് 30,000 കോടിയുടെ ലാഭമാണ് പ്രധാനമന്ത്രി ഉണ്ടാക്കിക്കൊടുത്തതെന്നും വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ആരോപിച്ചു.

മോഡി അംബാനിയുടെ പണിക്കാരനാണ്. റാഫേല്‍ വിഷയത്തില്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിയില്ലെങ്കില്‍ അദ്ദേഹം പ്രധാനമന്ത്രി പദവി ഒഴിയണം. റാഫേല്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നതിനിടെ, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഫ്രാന്‍സിലേക്കു പോയതില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ സത്യങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്നും രാഹുല്‍ അറിയിച്ചു.

PM Modi behaving like ‘chowkidaar’ of Anil Ambani: Rahul Gandhi on fresh Rafale report, Rahul Gandhi, News, Politics, Press meet, Business, Media, Reliance, National

പ്രതിരോധ സഹകരണം ദൃഢമാക്കുന്നതിനും റാഫേല്‍ വിമാനങ്ങളുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനുമാണു പ്രതിരോധ മന്ത്രി ഫ്രാന്‍സ് സന്ദര്‍ശിക്കുന്നത്. റാഫേല്‍ ഇടപാടില്‍ കരാറിലേക്കു നയിച്ച നടപടിക്രമങ്ങള്‍ അറിയിക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ ഈ മാസം 29ന് അകം സമര്‍പ്പിക്കാനാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: PM Modi behaving like ‘chowkidaar’ of Anil Ambani: Rahul Gandhi on fresh Rafale report, Rahul Gandhi, News, Politics, Press meet, Business, Media, Reliance, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?