കൊല്ലത്ത് 3 പെണ്‍കുട്ടികളെ അര്‍ധരാത്രിയില്‍ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി; രക്ഷിക്കണമെന്ന് പറഞ്ഞ് ഫോണിലൂടെ നിലവിളി

കൊല്ലം: (www.kvartha.com 01.10.2018) കൊല്ലത്ത് മൂന്നുപെണ്‍കുട്ടികളെ അര്‍ധരാത്രിയില്‍ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ മൂന്ന് പെണ്‍കുട്ടികളെയാണ് കൊട്ടിയം പോലീസ് പരിധിയിലെ ചെറിയേല ഭാഗത്ത് നിന്നും ഞായറാഴ്ച അര്‍ധരാത്രിയോടെ രണ്ട് പേര്‍ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ കടത്തി കൊണ്ടുപോയത്.

ഇതില്‍ രണ്ടു പേര്‍ സഹോദരിമാരുടെ മക്കളും ഒരാള്‍ അവരുടെ അയല്‍വാസിയുമാണ്. ഒരാള്‍ 19 വയസുകാരിയും മറ്റ് രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരുമാണ്. പരവൂര്‍ കലയ്‌ക്കോട് സ്വദേശികളായ ദീപുവും ഉല്ലാസും ചേര്‍ന്നാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് സംശയിക്കുന്നു.

3 girls kidnapped in Kollam, Kollam, News, Kidnap, Police, Phone call, House, Secret, Kerala

ഞായറാഴ്ച അര്‍ധരാത്രി ഒരു മണിക്കുശേഷം മുഖത്തലക്ഷേത്ര പരിസരത്ത് നിന്നാണ് പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയത്. ഇവരുടെ ഫോണില്‍ പോലീസ് ബന്ധപ്പെട്ടപ്പോള്‍ തിങ്കളാഴ്ച രാവിലെ പെണ്‍കുട്ടികളില്‍ ഒരാള്‍ ഫോണെടുത്ത് രഹസ്യമായി സംസാരിച്ചു. ദീപുവിന്റെ വീട്ടിലാണ് തങ്ങള്‍ ഉള്ളതെന്നും രക്ഷിക്കണമെന്നും പറഞ്ഞ പെണ്‍കുട്ടിക്ക് സ്ഥലം കൃത്യമായി പറയാന്‍ കഴിഞ്ഞില്ല.

ദീപുവും ഉല്ലാസും ഉറക്കമായിരുന്നപ്പോഴാണ് ഈ പെണ്‍കുട്ടി പോലീസുമായി സംസാരിച്ചത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. കൃത്യമായ ടവര്‍ ലൊക്കേഷന്‍ വച്ച് പെണ്‍കുട്ടികളെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 3 girls kidnapped in Kollam, Kollam, News, Kidnap, Police, Phone call, House, Secret, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?