ഗോവയില്‍ രാഹുലിന് തിരിച്ചടി; 2 കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പിയിലേക്ക്

പനാജി: (www.kvartha.com 16.10.2018) ഗോവയില്‍ രാഹുല്‍ ഗാന്ധിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുന്നതിനായി ഡെല്‍ഹിയിലേക്ക് തിരിച്ചതായി വിവരം.

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വീണ്ടും ആശുപത്രിയിലായതിനെത്തുടര്‍ന്നുള്ള ഗോവയിലെ രാഷ്ട്രീയ അനിശ്ചിതത്വം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച കോണ്‍ഗ്രസിന് ഇതോടെ ശക്തമായ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. എം.എല്‍.എമാരായ ദയാനന്ദ് സോപ്‌തെയും സുഭാഷ് ഷിരോദ്കറുമാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ബി.ജെ.പിയില്‍ അംഗത്വം സ്വീകരിക്കാനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.

2 Congress "Runaway" Lawmakers Take Flight From Goa, Land In BJP, Chief Minister, News, New Delhi, BJP, Congress, Hospital, Report, Election, Goa, National

2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്‍ മുഖ്യമന്ത്രി ലക്ഷ്മി കാന്ത് പര്‍സേക്കറിനെ പരാജയപ്പെടുത്തിയ സ്ഥാനാര്‍ത്ഥിയായിരുന്നു ദയാനന്ദ് സോപ്‌തെ. മാന്‍ഡ്രീം മണ്ഡലത്തില്‍ നിന്നാണ് സോപ്‌തെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചത്. അതേസമയം, ഷിരോദ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച എം.എല്‍.എയാണ് സുഭാഷ് ഷിരോദ്കര്‍.

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുഖ്യ പ്രതിപക്ഷമായ തങ്ങളെ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്കു കോണ്‍ഗ്രസ് നിവേദനം സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന്റെ സാധ്യതകള്‍ തേടാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ്‌ലേക്കറിന്റെ നേതൃത്വത്തില്‍ 16 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജ്ഭവനിലെത്തി കത്ത് സമര്‍പ്പിക്കുകയായിരുന്നു.

മറ്റുകക്ഷികളില്‍ നിന്നും ഏതാനും എം.എല്‍.എമാര്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അവസരം നല്‍കിയാല്‍ 40 അംഗ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഒരുക്കമാണെന്നുമാണ് കവ്‌ലേക്കര്‍ വ്യക്തമാക്കിയത്. അതിനിടെയാണ് രണ്ട് എം എല്‍ എമാരുടെ കൂറുമാറ്റം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 2 Congress "Runaway" Lawmakers Take Flight From Goa, Land In BJP, Chief Minister, News, New Delhi, BJP, Congress, Hospital, Report, Election, Goa, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?