തുടക്കത്തില്‍ 2 വിക്കറ്റ് നഷ്ടം; അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുമായി കോഹ്ലിയും അമ്പാട്ടി റായുഡുവും ക്രീസില്‍

വിശാഖപട്ടണം: (www.kvartha.com 24.10.2018) വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ തുടക്കത്തില്‍ ഇന്ത്യയ്ക്ക് രണ്ടുവിക്കറ്റ് നഷ്ടം. 40 റണ്‍സിനിടെ രണ്ടു വിക്കറ്റ് ആണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (നാല്), ശിഖര്‍ ധവാന്‍ (29) എന്നിവരാണ് പുറത്തായത്. രോഹിതിനെ കെമര്‍ റോച്ചും ധവാനെ ആഷ്‌ലി നഴ്‌സും ആണ് പുറത്താക്കിയത്.

എന്നാല്‍ ഇപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി, അമ്പാട്ടി റായുഡു എന്നിവരുടെ കൂട്ടുകെട്ടില്‍ 100 റണ്‍സ് കടന്നു. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 41 റണ്‍സും അമ്പാട്ടി റായുഡു 28 റണ്‍സുമെടുത്ത് ക്രീസിലുണ്ട്. റായുഡു-കോഹ്ലി സഖ്യം 63 റണ്‍സ് ആണ് എടുത്തത്.

India vs West Indies Live Score updates, 2nd ODI: Virat Kohli's fifty lifts India, Cricket, Sports, Virat Kohli, National, News

നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍സ് മാത്രമുള്ളപ്പോഴാണ് ഓപ്പണര്‍ രോഹിത് ശര്‍മയെ നഷ്ടമായത്. എട്ടു പന്തില്‍ ഒരു ബൗണ്ടറിയിലൂടെ നേടിയ നാലു റണ്‍സുമായി കെമര്‍ റോച്ചിന്റെ പന്തില്‍ ഷിംറോണ്‍ ഹെറ്റ്മയറിനു ക്യാച്ച് സമ്മാനിച്ചാണ് രോഹിത് പുറത്തായത്. തുടര്‍ബൗണ്ടറികളും അപ്പര്‍ കട്ടിലൂടെ നേടിയ ഒരു സിക്‌സുമായി ധവാന്‍ സമ്മര്‍ദം അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആഴ്‌ലി നഷ്‌സിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി പുറത്തായി.

30 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 29 റണ്‍സെടുത്താണ് ധവാന്‍ മടങ്ങിയത്. അംപയര്‍ ആദ്യം ഔട്ട് നിഷേധിച്ചെങ്കിലും തീരുമാനം പുനഃപരിശോധിച്ചാണ് വിന്‍ഡീസ് ധവാന്റെ വിക്കറ്റ് സ്വന്തമാക്കിയത്.

ഗുവാഹത്തിയില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. ഖലീല്‍ അഹമ്മദിനു പകരം കുല്‍ദീപ് യാദവ് ടീമിലെത്തി. അതേസമയം, വിന്‍ഡീസ് നിരയില്‍ ഇടംകയ്യന്‍ പേസ് ബോളര്‍ ഓബദ് മക്കോയ് അരങ്ങേറ്റം കുറിച്ചു. ഗുവാഹത്തിയില്‍ അരങ്ങേറ്റ മത്സരം കളിച്ച ഒഷാനെ തോമസ് ഇക്കുറി പുറത്തിരിക്കും. ആദ്യ മത്സരത്തില്‍ ഒഷാനെ തോമസ് ധവാന്റെ വിക്കറ്റെടുത്തെങ്കിലും പിന്നീട് കളിയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നില്ല.

Keywords: India vs West Indies Live Score updates, 2nd ODI: Virat Kohli's fifty lifts India, Cricket, Sports, Virat Kohli, National, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?