പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ പോയ വനിതാ മാധ്യമ പ്രവര്‍ത്തകരെ സമരക്കാര്‍ തടഞ്ഞു; ബലം പ്രയോഗിച്ച് ബസില്‍നിന്നും ഇറക്കിവിട്ടു; ഇറക്കിവിട്ടവരില്‍ 2 വിദ്യാര്‍ത്ഥിനികളും

നിലയ്ക്കല്‍: (www.kvartha.com 16.10.2018) പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ പോയ വനിതാ മാധ്യമ പ്രവര്‍ത്തകരെ സമരക്കാര്‍ തടഞ്ഞു. സ്ത്രീകളായ പ്രതിഷേധക്കാര്‍ ബസില്‍നിന്നും ഇവരെ ബലമായി പിടിച്ചിറക്കുകയായിരുന്നു. പ്രതിഷേധക്കാരോട് തങ്ങള്‍ പമ്പയിലെത്തി റിപ്പോര്‍ട്ട് ചെയ്യാനും ദൃശ്യങ്ങള്‍ പകര്‍ത്താനും മാത്രമാണ് എത്തിയതെന്ന് ഇവര്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും അത് ചെവികൊള്ളാന്‍ അവര്‍ തയ്യാറായില്ല.

ബസിലുണ്ടായിരുന്ന രണ്ട് വിദ്യാര്‍ത്ഥിനികളെയും ഇവര്‍ ഇറക്കിവിട്ടു. നിലയ്ക്കലില്‍ ചൊവ്വാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം. ശബരിമലയിലേക്ക് പോകാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞു കൊണ്ടാണ് സ്ത്രീകളുള്‍പ്പെട്ട സംഘം വനിതാ മാധ്യമ പ്രവര്‍ത്തകരും പെണ്‍കുട്ടികളും ഉള്‍പ്പെടെയുള്ളവരെ ഇറക്കി വിട്ടത്.

 Protesters Stop Women at Sabarimala Base Camp Ahead of Temple Opening, Media, News, Sabarimala Temple, Religion, Report, Media, Students, Women, Kerala.

കഴിഞ്ഞ എട്ടുദിവസമായി പമ്പയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസുള്‍പ്പെടെ എല്ലാ വാഹനങ്ങളും സമരക്കാരിലെ സ്ത്രീകള്‍ തടഞ്ഞ് നിര്‍ത്തി യുവതികളില്ലെന്ന് ഉറപ്പുവരുത്തിയാണ് കടത്തി വിടുന്നത്. അതേസമയം, ശബരിമല തീര്‍ത്ഥാടകരെ തടഞ്ഞാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

പമ്പയിലും സന്നിധാനത്തും പ്രതിഷേധങ്ങളോ യോഗങ്ങളോ അനുവദിക്കില്ല. നിലയ്ക്കലിന് അപ്പുറത്തേക്കു സ്വകാര്യ വാഹനങ്ങള്‍ കയറ്റിവിടില്ല. തീര്‍ഥാടകര്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലെത്താമെന്നും പോലീസ് അറിയിച്ചു. അതേസമയം സംഘര്‍ഷം തടയുന്നതിന് ആവശ്യമായ പോലീസുകാരെ സ്ഥലത്ത് നിയോഗിച്ചിട്ടില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Protesters Stop Women at Sabarimala Base Camp Ahead of Temple Opening, Media, News, Sabarimala Temple, Religion, Report, Media, Students, Women, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?