കണ്ണൂരില്‍ ബസ് യാത്രക്കാരിയുടെ നാലു പവന്‍ സ്വര്‍ണമാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച 2 സ്ത്രീകള്‍ അറസ്റ്റില്‍

കണ്ണൂര്‍: (www.kasargodvartha.com 15.10.2018) കണ്ണൂരില്‍ ബസ് യാത്രക്കാരിയുടെ നാലു പവന്‍ സ്വര്‍ണമാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് മധുരൈ തിരുപ്രംകുണ്ട്രം സ്വദേശികളായ നന്ദിനി (27), ഈശ്വരി (40) എന്നിവരെയാണ് എസ് ഐ കെ.കെ. പ്രശോഭിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

നാട്ടുകാരാണ് സംഘത്തെ പിടികൂടി പോലീസിലേല്‍പിച്ചത്. കണ്ണൂരില്‍ നിന്നു പറശ്ശിനിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യബസിലാണ് സംഭവം. പറശ്ശിനിക്കടവ് ക്ഷേത്രത്തിലേക്കു പോവുകയായിരുന്ന അഴീക്കോട് കപ്പക്കടവ് കൂലോത്ത് വളപ്പില്‍ ശ്രീജയുടെ(55) മാലയാണ് സംഘം കൈക്കലാക്കാന്‍ ശ്രമിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ യാത്രക്കാര്‍ ബഹളം വെക്കുകയും ബസ് കോള്‍മൊട്ടയില്‍ നിര്‍ത്തി നന്ദിനിയെയും ഈശ്വരിയെയും പിടികൂടി ചോദ്യം ചെയ്യുകയും പോലീസിന് കൈമാറുകയുമായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Robbery, Police, arrest, Crime, Kannur, Robbery attempt; 2 women arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?