ദേശീയപാതയില്‍ ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 13.10.2018) ദേശീയപാതയില്‍ ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 7.30 മണിയോടെ ദേശീയപാതയില്‍ മാവുങ്കാലില്‍ വെച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്നു കാസര്‍കോട്ടേക്കു വരികയായിരുന്ന സ്വകാര്യ പാല്‍ കമ്പനിയുടെ ലോറിയാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്.

പാണത്തൂര്‍ ഭാഗത്തു നിന്നു വരികയായിരുന്ന ഓട്ടോയെ മറികടക്കുന്നതിനിടയില്‍ ലോറി അപകടത്തില്‍പെടുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ മിയോണ്‍, വിഘ്നേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിവരമരിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. കിഴക്കുംകരയില്‍ നിന്നെത്തിയ ഖലാസികളുടെ സഹായത്തോടെയാണ് ലോറി റോഡില്‍ നിന്നു നീക്കിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Injured, Lorry, Accident, Mavungal, Lorry accident in Mavungal
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?