ചാണക്യതന്ത്രവുമായി അമിത് ഷാ 27ന് കേരളത്തില്‍; ലക്ഷ്യം 4 സീറ്റെങ്കിലും നേടുക

ന്യൂഡെല്‍ഹി: (www.kvartha.com 13.10.2018) ചാണക്യതന്ത്രവുമായി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ 27ന് കേരളത്തിലെത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി പാര്‍ട്ടിയെ ഏകോപിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും കുറഞ്ഞത് നാല് സീറ്റെങ്കിലും ഉറപ്പാക്കുകയാണ് അദ്ദേഹത്തിന്റെ വരവിന്റെ പ്രധാന ഉദ്ദേശം. ഇതിനായി പ്രവര്‍ത്തകര്‍ക്ക് വേണ്ട നിര്‍ദേശം നല്‍കുകയും വേണം.

ഒരു പക്ഷെ സീറ്റൊന്നും ലഭിച്ചില്ലെങ്കില്‍ സംസ്ഥാന നേതൃത്വത്തില്‍ അടിമുടി അഴിച്ചുപണി നടത്തുമെന്ന സന്ദേശവും അദ്ദേഹം നല്‍കിയേക്കാം. ​ക​ണ്ണൂ​രി​ൽ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​ഓ​ഫീ​സി​ന്റെ​ ​ഉ​ദ്ഘാ​ട​ന​മു​ൾ​പ്പ​ടെ​ ​വി​വി​ധ​ ​പ​രി​പാ​ടി​ക​ളി​ൽ​ ​അ​മി​ത് ​ഷാ​ ​പ​ങ്കെ​ടു​ക്കും.​ ​

 Amit Shah to visit Kerala on october 27th, New Delhi, News, Politics, Visit, Election, Trending, BJP, Congress, CPM, National

മു​തി​ർ​ന്ന​ ​ആ​ർ.​എ​സ്.​എ​സ് ​നേ​താ​ക്ക​ളു​മാ​യും​ അദ്ദേഹം ​ച​ർ​ച്ച​ ​ന​ട​ത്തും.​ ​കു​മ്മ​നം​ ​രാ​ജ​ശേ​ഖ​ര​നെ​ ​അ​ധ്യ​ക്ഷ​ ​സ്ഥാ​ന​ത്തു​നി​ന്ന് ​നീ​ക്കി​യ​തി​നെ​ ​തു​ട​ർ​ന്ന് ​അ​തൃ​പ്ത​രാ​യ​ ​സം​സ്ഥാ​ന​ത്തെ​ ​ആ​ർ.​എ​സ്.​എ​സ് ​നേ​താ​ക്ക​ളെ​ ​അ​നു​ന​യി​പ്പി​ക്കു​ക​ ​കൂ​ടി​യാ​ണ് ​കൂ​ടി​ക്കാ​ഴ്ച​യു​ടെ​ ​ല​ക്ഷ്യം. ശ​ബ​രി​മ​ല​ ​വി​ഷ​യ​ത്തി​ൽ​ ​വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം​ ​നി​ന്ന​ ​സാ​ഹ​ച​ര്യം​ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ത​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​ക്കി​ ​മാ​റ്റ​ണ​മെ​ന്ന​ ​സ​ന്ദേ​ശം​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വ​ത്തി​ന് ​കേ​ന്ദ്ര​ ​നേ​തൃ​ത്വം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​

അ​തേ​സ​മ​യം,​ ​സം​സ്ഥാ​ന​ത്തെ​ ​ചി​ല​ ​മു​തി​ർ​ന്ന​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളെ​ ​ബി.​ജെ.​പി​യി​ലേ​ക്ക് ​കൊ​ണ്ടു​വ​രാ​നു​ള്ള​ ​നീ​ക്ക​ങ്ങ​ൾ​ ​ല​ക്ഷ്യ​ത്തി​ലെ​ത്താ​ത്ത​തി​ൽ​ ​കേ​ന്ദ്ര​ ​നേ​തൃ​ത്വ​ത്തി​ന് ​അ​തൃ​പ്തി​യു​ണ്ടെന്നും​ ​സൂ​ച​ന​യു​ണ്ട്. കേ​ര​ള​ത്തി​ലെ​ ​ഇ​ട​ത്,​ ​വ​ല​ത് ​മു​ന്ന​ണി​ക​ളി​ലെ​ ​അ​സം​തൃ​പ്ത​രെ​ ​ക​ണ്ടെ​ത്തി​ ​സം​ഘ​ട​ന​യി​ലേ​ക്ക് ​കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ​കേ​ന്ദ്ര​ ​നേ​തൃ​ത്വം​ ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.​ ​

ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​അ​ത്ത​ര​മൊ​രു​ ​പ​രീ​ക്ഷ​ണ​ത്തി​ന് ​തു​ട​ക്ക​മി​ട്ട​ത്.​ ​ആ​ർ.​എ​സ്.​ ​എ​സി​ന്റെ​ ​സം​ഘ​ട​നാ​ ​സം​വി​ധാ​ന​ത്തി​ന് ​സ​മാ​ന​മാ​യ​ ​രീ​തി​യി​ൽ​ ​കോ​ർ​പ​റേ​ഷ​ൻ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​ന​ഗ​ര​ ​ജി​ല്ലാ​ ​ക​മ്മി​റ്റിക​ളും​ ​ബാ​ക്കി​യു​ള്ള​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​ഗ്രാ​മീ​ണ​ ​ജി​ല്ലാ​ ​ക​മ്മി​റ്റിക​ളും​ ​രൂ​പീ​ക​രി​ക്കാ​നും​ ​ശ്ര​മ​മു​ണ്ട്.

കേ​ര​ള​ത്തി​ലെ​ ​പ്ര​ത്യേ​ക​ ​രാ​ഷ്ട്രീ​യ​ ​കാ​ലാ​വ​സ്ഥ​യി​ൽ​ ​യു.​ഡി.​എ​ഫി​നെ​ ​ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ​ ​ബി.​ജെ.​പി​ക്ക് ​മു​ന്നേ​റാ​ൻ​ ​ക​ഴി​യു​മെ​ന്നാ​ണ് ​നേ​തൃ​ത്വ​ത്തി​ന്റെ​ ​ക​ണ​ക്കു​കൂ​ട്ട​ൽ. കോ​ൺ​ഗ്ര​സി​ൽ​ ​നി​ന്നു​ള്ള​ ​നേ​താ​ക്ക​ളെ​ ​അ​ട​ർ​ത്തി​യെ​ടു​ത്ത് ​വ​ട​ക്കു​കി​ഴ​ക്ക​ൻ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ബി.​ജെ.​പി​യെ​ ​ശ​ക്തി​പ്പെ​ടു​ത്തി​യ​ ​മാ​തൃ​ക​ ​കേ​ര​ള​ത്തി​ലും​ ​തു​ട​രാ​ൻ​ ​ക​ഴി​യു​മെ​ന്നും​ ​നേ​തൃ​ത്വം​ ​വി​ല​യി​രു​ത്തു​ന്നു.​ ലോ​ക് ​സ​ഭാ​ തെ​ര​ഞ്ഞെ​ടു​പ്പ് ​ല​ക്ഷ്യ​മി​ട്ട് ​ശ​ക്ത​മാ​യ​ ​പ്ര​വ​ർ​ത്ത​ന​മാ​കും​ ​അ​മി​ത് ​ഷാ​യു​ടെ​ ​വ​ര​വോ​ടെ​ ​സം​സ്ഥാ​ന​ത്ത് ​തു​ട​ക്ക​മി​ടു​ക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Amit Shah to visit Kerala on october 27th, New Delhi, News, Politics, Visit, Election, Trending, BJP, Congress, CPM, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?