സി ബി ഐയെ രാഷ്ട്രീയവത്കരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികളില്‍ പ്രതിഷേധിച്ച് എ ഐ സി സി പ്രതിഷേധമാര്‍ച്ച് 26ന്

കാസര്‍കോട്: (www.kvartha.com 25.10.2018) രാജ്യത്തെ ഉയര്‍ന്ന അന്വേഷണ ഏജന്‍സിയായ സി ബി ഐയെ രാഷ്ട്രീയവത്കരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികളില്‍ പ്രതിഷേധിച്ച് എ ഐ സി സി ആഹ്വാന പ്രകാരം സംസ്ഥാനത്ത്  കോണ്‍ഗ്രസ് സി ബി ഐ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.

തിരുവനന്തപുരത്ത് മുട്ടത്തറ സി ബി ഐ ഓഫീസിലേക്ക് നടത്തുന്ന പ്രതിഷേധമാര്‍ച്ച് രാവിലെ 10.30ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കും.
AICC march on 26th to CBI office, CBI, AICC, Congress, March, Protest, Kerala, News, Trending.

എറണാകുളത്ത് പുല്ലേപ്പടി സി ബി ഐ ആസ്ഥാനത്തേക്ക് നടത്തുന്ന  പ്രതിഷേധമാര്‍ച്ച് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും.
ഡി സി സി പ്രസിഡന്റുമാര്‍, എം പിമാര്‍, എം എല്‍ എമാര്‍, കെ പി സി സി, ഡി സി സി ഭാരവാഹികള്‍, പോഷകസംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: AICC march on 26th to CBI office, CBI, AICC, Congress, March, Protest, Kerala, News, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?