24എംപി സെല്‍ഫി ക്യാമറയുമായി കാമോന്‍ ഐ ക്ലിക്ക് 2 വിപണിയില്‍

കൊച്ചി: (www.kvartha.com 06.10.2018) ട്രാന്‍ഷന്‍ ഇന്ത്യയുടെ ടെക്‌നോ ബ്രാന്‍ഡ് സ്മാര്‍ട് ഫോണിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ കാമോണ്‍ ഐ ക്ലിക്ക് 2വിപണിയില്‍ എത്തി. 6.2ഇഞ്ച് എച്ച് ഡി സ്‌ക്രീന്‍, 19:9 സൂപ്പര്‍ ഫുള്‍വ്യൂ നോച്ച് ഡിസ്‌പ്ലേ, 24എംപി എഐ സെല്‍ഫി ക്യാമറ, 13+5എംപി ഡ്യൂവല്‍ റിയര്‍ എഐ ക്യാമറ, ഡ്യൂവല്‍ സിം, ഡ്യൂവല്‍ വോള്‍ട്ടെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടു കൂടിയ ഫേസ് അണ്‍ലോക്ക് സൗകര്യം തുടങ്ങിയ നിരവധി നൂതന സവിഷേതകളുമായി വിപണിയില്‍ എത്തുന്ന കാമോണ്‍ ഐ ക്ലിക്ക് 2 വിന്റെ വില 13,499രൂപയാണ്.

അനുപമമായ ഫോട്ടോഗ്രാഫി അനുഭവം പ്രദാനം ചെയ്യുന്ന കാമോണ്‍ ഐ ക്ലിക്ക് അക്വാ ബ്ലൂ, ഹവായി ബ്ലൂ, മിഡ് നൈറ്റ് ബ്ലാക്ക് തുടങ്ങിയ ആകര്‍ഷകമായ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്. രാജ്യത്തെ 35,000തില്‍ അധികം ഓഫ് ലൈന്‍ സ്‌റ്റോറുകള്‍ വഴി ഫോണ്‍ ലഭ്യമാകും.

Tecno Camon iClick 2 vs Tecno Camon iClick, Kochi, News, Business, Technology, Kerala, Mobile Phone

ടെക്‌നോ കാമോണിന്റെ പുതിയ എഐ സീരിയസില്‍ നാല് സ്മാര്‍ട്ട് ഫോണുകളാണ് ഉള്ളത്.
കാമോണ്‍ ഐഎയര്‍ 2പ്ലസ് 8,999രൂപക്കും, കാമോണ്‍ഐ2 10,499രൂപക്കും , കാമോണ്‍ഐ 2എക്‌സ് 12,499രൂപക്കും, കാമോണ്‍ഐ ക്ലിക്ക്2 13,499രൂപക്കും ലഭ്യമാകും.

ഫ് ളാഷോടു കൂടിയ മുന്‍ ക്യാമറകള്‍ മികച്ച സെല്‍ഫികള്‍ പ്രദാനം ചെയ്യുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്യാമറകളില്‍ ബൊക്കെ, സൂപ്പര്‍ പിക്‌സല്‍ തുടങ്ങിയ പ്രത്യേക മോഡുകളും തിരഞ്ഞെടുക്കാനാകും.

ടെക്‌നോയുടെ പുതിയ മൂന്ന് ഫോണുകള്‍ക്കും ഒരു വര്‍ഷത്തിനുള്ളില്‍ ഒരു തവണ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റ്, 100ദിവസത്തില്‍ സൗജന്യ റീപ്ലേസ്‌മെന്റ്, ഒരു മാസം എക്‌സ്‌റ്റെന്റഡ് വാറന്റി എന്നിവ ലഭ്യമാണ്. കൂടാതെ പുതിയ സീരിസ് ഫോണുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 50ജിബി ജിയോ 4ജി ഡാറ്റാ, 2250രൂപയുടെ അധിക ആനുകൂല്യങ്ങള്‍ എന്നിവയും നേടാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Tecno Camon iClick 2 vs Tecno Camon iClick, Kochi, News, Business, Technology, Kerala, Mobile Phone.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?