23ാമത് സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് കാസര്‍കോട്ട്


കാസര്‍കോട്: 23ാമത് സംസ്ഥാന സീനിയര്‍ പുരുഷ- വനിതാ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 19, 20, 21 തീയ്യതികളില്‍ കാസര്‍കോട് താളിപ്പടുപ്പ് മൈതാനിയില്‍ വെച്ച് നടക്കും. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച പത്തോളം പുരുഷ വനിതാ കായിക താരങ്ങള്‍ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് മത്സരിക്കും.

നവംബറില്‍ ഗോവയില്‍ വെച്ച് നടക്കുന്ന ദേശീയ ചാമ്ബ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ ഈ ചാമ്ബ്യന്‍ഷിപ്പില്‍ വെച്ച് തിരഞ്ഞെടുക്കും.
ഒക്ടോബര്‍ 19 വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്ക് ചാമ്ബ്യന്‍ഷിപ്പിന്റെ ഔപചാരിക ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിക്കും. സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എല്‍ ഹമീദ് അധ്യക്ഷത വഹിക്കും. കായിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ സെക്രട്ടറി കെ.എം. ബല്ലാള്‍ സ്വാഗതവും ട്രഷറര്‍ ഷാഫി എ. നെല്ലിക്കുന്ന് നന്ദിയും പറയും.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?