കരിപ്പൂര്‍ വിമാനത്താവളത്തിലെ 23കാരിയായ ജീവനക്കാരിക്ക് നേരെ മാനേജരുടെ അതിക്രമം

മലപ്പുറം: (www.kvartha.com 09.10.2018) കരിപ്പൂര്‍ വിമാനത്താവളത്തിലെ 23കാരിയായ ജീവനക്കാരിക്ക് നേരെ മാനേജരുടെ അതിക്രമം. കരിപ്പൂര്‍ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജോലികള്‍ ചെയ്യുന്ന സ്വകാര്യ കമ്പനിയിലെ ഇരുപത്തിമൂന്നുകാരിയായ ജീവനക്കാരിക്ക് നേരെയാണ് മാനേജരുടെ അതിക്രമം നടന്നത്. മാനേജര്‍ ബലമായി തടഞ്ഞുവച്ച് ശാരീരികമായി ഉപദ്രവിച്ചെന്ന് കാട്ടി കണ്ണൂര്‍ സ്വദേശിയായ യുവതി കരിപ്പൂര്‍ പോലീസില്‍ പരാതി നല്‍കി.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നാലു രാജ്യാന്തര വിമാനകമ്പനികള്‍ക്കു ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജോലികള്‍ ചെയ്യുന്ന സ്ഥാപനത്തിലെ പെണ്‍കുട്ടിക്കാണു ദുരനുഭവം ഉണ്ടായിരിക്കുന്നത്. പത്തു ദിവസത്തോളം അവധിയില്‍ പ്രവേശിച്ചതിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ പെണ്‍കുട്ടിയെ ജോലിയില്‍നിന്നു പിരിച്ചുവിട്ടുവെന്നാണ് ആക്ഷേപം.

Woman complaint against Karipur airport manager, Malappuram, News, Karipur Airport, Woman, Complaint, Kannur, Kerala

പിരിച്ചുവിടല്‍ നോട്ടീസ് കൈപ്പറ്റിയശേഷം സ്വമേധയാ ജോലി രാജിവച്ചു പോവുകയാണെന്നു എഴുതി നല്‍കണമെന്നു മാനേജര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്വമേധയാ ജോലി ഉപേക്ഷിച്ചുവെന്ന് എഴുതി നല്‍കാനാവില്ലെന്നു പെണ്‍കുട്ടി അറിയിച്ചു. തുടര്‍ന്ന് മാനേജര്‍ നല്‍കിയ കത്തുമായി പുറത്തേക്കു പോവാന്‍ ഒരുങ്ങുമ്പോള്‍ കടന്നുപിടിച്ചശേഷം കത്ത് പിടിച്ചു വാങ്ങാന്‍ ശ്രമിക്കുകയായിരുന്നു.

കുറച്ചു സമയം പെണ്‍കുട്ടിയെ തടഞ്ഞുവയ്ക്കുകയും ചെയ്തു. മാനേജരുടെ മുറിയില്‍നിന്ന് ശബ്ദം കേട്ടു മറ്റു ജീവനക്കാര്‍ തട്ടി വിളിച്ചതോടെയാണു പെണ്‍കുട്ടിക്ക് പുറത്തേക്ക് ഇറങ്ങി ഓടാനായത്. പരാതിയില്‍ കരിപ്പൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman complaint against Karipur airport manager, Malappuram, News, Karipur Airport, Woman, Complaint, Kannur, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?