സമരത്തെ തുടര്‍ന്ന് ഒരാഴ്ചയായി അടച്ചിട്ട കേന്ദ്രസര്‍വ്വകലാശാല 22ന് തുറക്കും; പുറത്താക്കിയ വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കുന്ന കാര്യം എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനിക്കും

പെരിയ: (www.kasargodvartha.com 17.10.2018) വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് ഒരാഴ്ചയായി അടച്ചിട്ട കേരള കേന്ദ്രസര്‍വ്വകലാശാല 22ന് തുറക്കുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു. അതേസമയം പുറത്താക്കിയ വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കുന്ന കാര്യം നവംബര്‍ രണ്ടിന് ചേരുന്ന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിക്കും. വിദ്യാര്‍ത്ഥി കേന്ദ്രസര്‍വ്വകലാശാലയ്ക്ക് മാപ്പ് എഴുതി നല്‍കിയിട്ടുണ്ട്. ജില്ലാ കലക്ടറും ജില്ലാ പോലീസ് ചീഫും കേന്ദ്ര സര്‍വ്വകലാശാല അധികൃതരും, വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ മാപ്പെഴുതിക്കൊടുത്താല്‍ വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കുമെന്ന് തീരുമാനിച്ചിരുന്നു.

യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് കോഴിക്കോട് സ്വദേശിയും ഇന്റര്‍നാഷണല്‍ റിലേഷന്‍ഷിപ്പ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അഖിലിനെ കഴിഞ്ഞ സെപ്തംബര്‍ ആറിന് കോളജില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് എംപി, എംഎല്‍എ, വൈസ് ചാന്‍സിലര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അഖിലിനെ ക്യാമ്പസില്‍ കയറ്റുന്നത് വിലക്കികൊണ്ട് അധികൃതര്‍ ഉത്തരവിടുകയാണ് ചെയ്തത്. ഇതിനാല്‍ വിദ്യാര്‍ത്ഥിയെ ക്യാമ്പസില്‍ കടക്കാന്‍ സെക്യൂരിറ്റിക്കാര്‍ അനുവദിക്കുകയും ചെയ്തിരുന്നില്ല.

ഇതോടെ മനസികമായി തകര്‍ന്ന അഖില്‍ ഒക്ടോബര്‍ ഒമ്പതിന് രാവിലെ ക്യാമ്പസിലെ ഗ്രൗണ്ടില്‍ വെച്ച് ആത്മഹത്യാ കുറിപ്പ് എഴുതി വെച്ച് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് കോളജ് അക്കാദമിക് ബ്ലോക്ക് ഉപരോധിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ ശക്തമായ സമരത്തിലായിരുന്നു. ഇതേ തുടര്‍ന്നാണ് യൂണിവേഴ്‌സിറ്റി അനിശ്ചിത കാലത്തേക്ക് അടച്ചിട്ടത്. അഖിലിനെ തിരിച്ചെടുക്കുന്നതു വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Related News:
വിദ്യാര്‍ത്ഥിപ്രക്ഷോഭം കത്തുന്നു; കേന്ദ്രസര്‍വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു
''ഞാന്‍ അനുഭവിക്കുന്ന വേദനയും നേരിടുന്ന ക്രൂരതയും അവഗണനയും പറഞ്ഞറിയിക്കാന്‍ പറ്റില്ല; എന്നെ മാത്രം ദ്രോഹിച്ച യൂണിവേഴ്‌സിറ്റി അധികാരികളുടെ മുഖങ്ങള്‍ മറക്കുന്നില്ല''; ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിയുടെ കുറിപ്പില്‍ കേന്ദ്രസര്‍വകലാശാല അധികാരികള്‍ക്കെതിരെ പേരെടുത്ത് വിമര്‍ശനം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Periya, Top-Headlines, Central University, Education, Kerala Central University will be open on Oct. 22th
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?