ജോലി അന്വേഷിച്ച് എത്തിയ ഫിലിപ്പീന്‍ യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു; എമിറേറ്റ് യുവാവിന് ഒരു വര്‍ഷം തടവും 21,500 ദിര്‍ഹം പിഴയും

ദുബൈ: (www.kvartha.com 22.10.2018) ജോലി അന്വേഷിച്ച് എത്തിയ 26 കാരിയായ ഫിലിപ്പീന്‍ യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ 46 കാരനായ എമിറാത്തിക്ക് ഒരു വര്‍ഷം തടവും 21,500 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു.

ദുബൈ പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതില്‍ 21,000 ദിര്‍ഹം ഇരയായ ഫിലിപ്പീന്‍ യുവതിക്ക് താല്‍ക്കാലിക സിവില്‍ നഷ്ടപരിഹാരവും 500 ദിര്‍ഹം അഭിഭാഷകരുടെ ഫീസുമാണെന്ന് പ്രസീഡിങ്ങ് ജഡ്ജ് മുഹമ്മദ് ജമാല്‍ വ്യക്തമാക്കി. എന്നാല്‍ പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചു.

Man fined and jailed over bid to molest job seeker, Dubai, News, Court, Gulf, Molestation, Crime, Criminal Case, World

2018 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയായ എമിറാത്തിയുടെ ടൂറിസം കമ്പനിയിലേക്ക് അക്കൗണ്ടന്റ് ആയി നിയമിക്കാം എന്നു പറഞ്ഞാണ് ഇയാള്‍ യുവതിയുമായി പരിചയത്തിലാകുന്നത്. ഒരു ദിവസം ഓഫീസിലേക്ക് എന്നു പറഞ്ഞ് യുവതിയെ കാറില്‍ കയറ്റി ബുര്‍ജ് ഖലീഫയ്ക്ക് അടുത്തുകൊണ്ടു പോയി. അവിടെയാണ് കമ്പനിയുള്ളത് എന്നായിരുന്നു വിശദീകരണം. എന്നാല്‍, മറ്റുള്ളവര്‍ എത്താന്‍ സമയം ഉണ്ടെന്നു പറഞ്ഞ് ജീവനക്കാരുടെ താമസ സ്ഥലം കാണിച്ചു തരാം എന്നു പറഞ്ഞ് പ്രതി യുവതിയെയും കൂട്ടി അല്‍ റാഷിദിയയിലെ തന്റെ വില്ലയിലേക്ക് പോവുകയായിരുന്നു.

ഇരുവരും വില്ലയില്‍ പ്രവേശിച്ചപ്പോള്‍ എമിറാത്തി യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു. ഇതിനെ യുവതി എതിര്‍ത്തെങ്കിലും പ്രതി ബലമായി യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് വസ്ത്രങ്ങള്‍ മാറ്റുകയും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.

എന്നാല്‍, ചില കാരണങ്ങള്‍ കൊണ്ട് യുവതിയെ പീഡിപ്പിക്കാന്‍ പ്രതിക്ക് സാധിച്ചില്ല. യുവതി എമിറാത്തിയെ അടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. വീണ്ടും പ്രതി യുവതിയെ ആക്രമിക്കാന്‍ വരികയും ഇയാളുമായുള്ള മല്‍പിടിത്തതില്‍ യുവതിയുടെ കഴുത്തിന് ചെറിയ മുറിവേല്‍ക്കുകയും ചെയ്തുവെന്നാണ് കോടതി രേഖകളില്‍ പറയുന്നത്.

5500 ദിര്‍ഹം ശമ്പളത്തില്‍ അക്കൗണ്ടന്റിന്റെ ജോലിയാണ് ഇയാള്‍ യുവതിക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഇത് വിശ്വസിച്ചാണ് യുവതി എമിറാത്തിക്കൊപ്പം വാഹനത്തില്‍ പോയത്. അതേസമയം, യുവതിയെ മെട്രോ സ്‌റ്റേഷനില്‍ നിന്നും പരിചയപ്പെട്ടതാണെന്നും ഇരുവരും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സമ്മതിച്ചതാണെന്നും പ്രതി പോലീസിനോട് പറഞ്ഞു. ദുബൈ പ്രാഥമിക കോടതിയുടെ വിധിക്കെതിരെ പ്രതിക്ക് അപ്പീല്‍ കോടതിയെ സമീപിക്കാവുന്നതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man fined and jailed over bid to molest job seeker, Dubai, News, Court, Gulf, Molestation, Crime, Criminal Case, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?