ആലപ്പുഴ ജില്ലയില്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ 21 ഷട്ടര്‍ ഉയര്‍ത്തി
ആലപ്പുഴ: (www.kvartha.com 06.10.2018) കനത്തമഴയും കൊടുങ്കാറ്റും പ്രവചിച്ച സാഹചര്യത്തില്‍ ജില്ലയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. പൊതുരാമത്ത് മന്ത്രി ജി. സുധാകരന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ ദുരന്ത കൈകാര്യ അതോറിട്ടി (ഡി.ഡി.എം.എ) യോഗത്തിലാണ് ഈ നിര്‍ദേശം.
ഏഴിന് ജില്ലയില്‍ 'യെല്ലോ അലര്‍ട്ട്' നിര്‍ദേശമുള്ള സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ കേന്ദ്രങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ ചെങ്ങന്നൂര്‍, അമ്പലപ്പുഴ,കുട്ടനാട് തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ എസ്. സുഹാസ് നിര്‍ദേശം നല്‍കി.
പമ്പ, കക്കി ഡാമുകള്‍ തുറക്കുമെന്ന അറിയിപ്പു വന്നതോടെ തോട്ടപ്പള്ളിയിലെ 40ല്‍ 21 ഷട്ടറും ഉയര്‍ത്തിയിട്ടുണ്ട്. ബാക്കിയുള്ളവ കൂടി ഉയര്‍ത്തുകയാണ്. കിഴക്കന്‍വെള്ളം ക്രമാതീതമായി വരികയാണെങ്കില്‍ തോട്ടപ്പള്ളി പൊഴി കുറച്ചു കൂടി വീതിയില്‍ മുറിക്കാനും സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. പമ്പയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ചെങ്ങന്നൂരില്‍ അടിയന്തിര സാഹചര്യമുണ്ടായാല്‍ ഉപയോഗിക്കാന്‍ ബോട്ടുകള്‍ സജ്ജമാക്കാന്‍ അഗ്‌നിരക്ഷ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡി.ഡി.എം.എ ജില്ലാസ്ഥാനത്ത് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. അറബിക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യത പരിഗണിച്ച് മത്സ്യതൊഴിലാളികള്‍ കഴിഞ്ഞദിവസം മുതല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യതൊഴിലാളികള്‍ക്ക് ഇതിനകം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മത്സ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഉച്ചഭാഷിണിയിലൂടെ വിവരം ധരിപ്പിക്കുന്നുണ്ട്.
കടലില്‍ പോയ മുഴുവന്‍ മത്സ്യത്തൊഴിലാളികളും തിരിച്ച് എത്തിയതായി മത്സ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. തീരദേശത്ത് മത്സ്യതൊഴിലാളികളുടെ ബന്ധുക്കളെ വിവരമറിയിച്ച് അവര്‍ വഴിയും ഇവരിലേക്ക് സന്ദേശമെത്തിക്കാന്‍ പൊതുമരാമത്ത് മന്ത്രി നിര്‍ദേശിച്ചു. ജില്ലയ്ക്ക് ഇതുവരെ ഭീഷണയില്ലെങ്കിലും എല്ലാ വകുപ്പുകളോടും ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ആവശ്യമെങ്കില്‍ ഭക്ഷണവിതരണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ സജ്ജീകരണം ഇതിനകം ചെയ്തതായും ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ ആര്‍.രാജേഷ് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, ജില്ല പോലീസ് മേധാവി എസ്. സുരേന്ദ്രന്‍, തോമസ് ചാണ്ടി എം.എല്‍.എയുടെ പ്രതിനിധി, ബന്ധപ്പെട്ട വകുപ്പു മേധാവികള്‍, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Over 21 shutters of Thottapally spillway have been opened, Alappuzha, News, Minister, G Sudhakaran, Conference, Flood, Rain, District Collector, Kerala.

Powered by Info News For You

Comments
Post a Comment