കളഞ്ഞുകിട്ടിയ 20 ലക്ഷത്തോളം രൂപ പോലീസില്‍ ഏല്‍പിച്ചു; ഇന്ത്യാക്കാരന് ഷാര്‍ജ പോലീസിന്റെ പ്രശംസ

ഷാര്‍ജ: (www.kvartha.com 29.10.2018) കളഞ്ഞുകിട്ടിയ 20 ലക്ഷത്തോളം രൂപ പോലീസില്‍ ഏല്‍പിച്ച ഇന്ത്യാക്കാരന് ഷാര്‍ജ പോലീസിന്റെ പ്രശംസ. സുരാ ഡോയ്‌ലെ എന്ന ഇന്ത്യക്കാരനാണ് തനിക്ക് കളഞ്ഞുകിട്ടിയ ഒരു ലക്ഷത്തോളം ദിര്‍ഹം (ഏതാണ്ട് 20 ലക്ഷത്തോളം രൂപ) പോലീസില്‍ ഏല്‍പിച്ച് രാജ്യത്തിന് അഭിമാനമായത്. നേരത്തെയും ഇത്തരം നിരവധി സംഭവങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യക്കാരന്റെ സത്യസന്ധതയെയും ആത്മാര്‍ഥതയെയും ഷാര്‍ജ പോലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. ഖലീഫ കലന്ദാര്‍ പ്രശംസിച്ചു. മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന പ്രവര്‍ത്തനമാണ് ഇന്ത്യക്കാരന്റേതെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജയിലെ വിദൂര പ്രദേശത്തു വച്ചാണ് ഇന്ത്യക്കാരന് പണം കളഞ്ഞു കിട്ടിയതെന്ന് ഷാര്‍ജ പോലീസ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഇന്ത്യക്കാരനെ അഭിനന്ദിച്ച് പ്രശംസാപത്രം നല്‍കുന്ന ചിത്രവും പോലീസ് പോസ്റ്റ് ചെയ്തു.

Indian man finds unattended Dh100,000 in cash, hands it over to UAE Police, Sharjah, News, Police, Social Network, Protection, Gulf, World

മറ്റുള്ളവര്‍ക്കു മാതൃകയാകുന്ന ഇത്തരം പ്രവര്‍ത്തികള്‍ എല്ലാവരിലേക്കും എത്തണമെന്ന് ബ്രിഗേഡിയര്‍ പറഞ്ഞു. അതിനാല്‍ പോലീസുമായി ചേര്‍ന്ന് മാതൃകാ പ്രവര്‍ത്തനം നടത്തുന്നവരെ ആദരിക്കുകയെന്നത് മറ്റുള്ളവര്‍ക്കും പ്രചോദനം നല്‍കുന്ന കാര്യമാണ്. സമൂഹത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ ജനങ്ങളുടെ പങ്ക് വളരെ വലുതാണെന്നും ബ്രി. ജനറല്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Indian man finds unattended Dh100,000 in cash, hands it over to UAE Police, Sharjah, News, Police, Social Network, Protection, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?