ട്വന്റി20യില്‍ ധോണിയുഗത്തിന്റെ അവസാനമല്ല ഇത്; ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ്
പൂണൈ: (www.kvartha.com 27.10.2018) ട്വന്റി20യില്‍ ധോണിയുഗത്തിന്റെ അവസാനമല്ല ഇതെന്ന് ടീം പ്രഖ്യാപനം നടത്തിയ ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദ് പറയുന്നു. ട്വന്റി20 ടീമില്‍നിന്ന് ധോണി പുറത്തായതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിക്കറ്റിനു പിന്നില്‍ ധോണിക്കു പകരക്കാരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇരു പരമ്പരകളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കാന്‍ കാരണമെന്നും പ്രസാദ് വിശദീകരിച്ചു. എങ്കിലും നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം ധോണിയെ ടീമില്‍നിന്ന് പുറത്തിരുത്തിയത് സെലക്ടര്‍മാരുടെ മാറുന്ന ചിന്തയുടെ സൂചനയായി കാണാമെന്ന് വിദഗ്ധര്‍ പറയുന്നു.
2006 ഡിസംബറില്‍ ദേശീയ ജഴ്‌സിയില്‍ ധോണി അരങ്ങേറിയ ശേഷം ഇന്ത്യ കളിച്ച 104 ട്വന്റി20 മത്സരങ്ങളില്‍ 93ലും ധോണി ടീമില്‍ അംഗമായിരുന്നു. ഇക്കാലയളവില്‍ 127.00 സ്‌ട്രൈക്ക് റേറ്റില്‍ 1487 റണ്‍സാണ് ധോണി നേടിയിട്ടുള്ളത്. വിക്കറ്റിനു പിന്നില്‍ 54 ക്യാച്ചുകളും 33 സ്റ്റംപിങ്ങുകളും ധോണിയുടെ പേരിലുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ സീസണ്‍ മുതല്‍ ഏറ്റവും തിളക്കമുള്ള പേരും ധോണിയുടേതായിരുന്നു. ഇതുവരെ നടന്ന 11 സീസണുകളിലും ധോണി ഭാഗമാവുകയും ചെയ്തു.
ഇംഗ്ലണ്ടില്‍ നടന്ന ട്വന്റി20 പരമ്പരയില്‍ മൂന്നു മത്സരങ്ങളില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ധോണിക്കു ബാറ്റിങ്ങിന് അവസരം ലഭിച്ചത്. ഇതിനു പിന്നാലെ ധോണിയെ ട്വന്റി20 ടീമില്‍നിന്ന് ഒഴിവാക്കിയത് അപ്രതീക്ഷിതമായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Chief selector MSK Prasad gives reason behind MS Dhoni’s ouster from T20I squad; Twitter lashes out, Pune, News, Sports, Cricket, Mahendra Singh Dhoni, Twenty-20, National.

Powered by Info News For You

Comments
Post a Comment