ട്വന്റി20 ടീമില്‍നിന്ന് ധോണി പുറത്ത്
പുണൈ: (www.kvartha.com 27.10.2018) ട്വന്റി20 ടീമില്‍നിന്ന് ധോണി പുറത്ത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ അവഗണിക്കാനാകാത്ത ശക്തിയായി വളര്‍ന്നശേഷം ഇതാദ്യമായാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ മഹേന്ദ്രസിങ് ധോണി ദേശീയ ടീമില്‍നിന്നു പുറത്തായത്. വെസ്റ്റ് ഇന്‍ഡീസിനും അതിനുശേഷം ഓസ്‌ട്രേലിയയ്ക്കും എതിരായ ട്വന്റി20 പരമ്പരകള്‍ക്കുള്ള ടീമില്‍നിന്നാണ് സെലക്ടര്‍മാര്‍ മുപ്പത്തേഴുകാരനായ ധോണിയെ ഒഴിവാക്കിയത്.
അടുത്തിടെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ഡെല്‍ഹി താരം ഋഷഭ് പന്താണ് വിന്‍ഡീസിനും ഓസീസിനും എതിരായ പരമ്പരകളില്‍ ധോണിക്കു പകരം വിക്കറ്റ് കീപ്പറാവുക. എന്നാല്‍ തമിഴ്‌നാടിന്റെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കും ഇരു പരമ്പരകള്‍ക്കുമുള്ള ടീമില്‍ ഇടം നേടിയിട്ടുണ്ട്. പരിക്കുമൂലം കുറച്ചുകാലമായി ദേശീയ ടീമില്‍ അംഗമല്ലാത്ത ഹാര്‍ദിക് പാണ്ഡ്യ ഇക്കുറിയും ടീമിലില്ല.
അതേസമയം വിന്‍ഡീസിനെതിരെയുള്ള പരമ്പരയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. പകരം രോഹിത് ശര്‍മയാകും വിന്‍ഡീസിനെതിരെ ഇന്ത്യയെ നയിക്കുക. അതേസമയം, ഓസീസിനെതിരായ പരമ്പരയില്‍ കോഹ്ലി തിരിച്ചെത്തും.
അതിനിടെ, വിന്‍ഡീസിനെതിരായ അവസാന മൂന്ന് ഏകദിനങ്ങളിലേക്ക് കേദാര്‍ ജാദവിനെ പരിഗണിക്കാത്തത് വിവാദമായതിനു പിന്നാലെ, നാലും അഞ്ചും ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താനും സെലക്ടര്‍മാര്‍ തീരുമാനിച്ചു.
അതേസമയം, ഹാര്‍ദിക്കിന്റെ സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യ ഇരു പരമ്പരകള്‍ക്കുമുള്ള ടീമിലുണ്ട്. ശ്രേയസ് അയ്യരെ തിരിച്ചുവിളിച്ചതാണ് ടീം പ്രഖ്യാപനത്തിലെ മറ്റൊരു ശ്രദ്ധേയമായ നീക്കം. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ സ്പിന്നര്‍ ഷഹബാസ് നദീം ഉള്‍പ്പെട്ടതും അപ്രതീക്ഷിതമായി. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയില്‍ ടീമിലുണ്ടായിരുന്ന ദീപക് ചഹാര്‍, സിദ്ധാര്‍ഥ് കൗള്‍ എന്നിവരെ ഒഴിവാക്കി. സമീപകാലത്ത് മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ രവീന്ദ്ര ജഡേജയും ടീമിലില്ല.
ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര എന്നിവര്‍ക്കൊപ്പം ഉമേഷ് യാദവും ഖലീല്‍ അഹമ്മദും പേസ് ബോളിങ് വിഭാഗത്തെ പ്രതിനിധീകരിക്കും. സ്പിന്‍ ഡിപ്പാര്‍ട്‌മെന്റില്‍ കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കൊപ്പം വാഷിങ്ടന്‍ സുന്ദറും ക്രുനാല്‍ പാണ്ഡ്യയും ഇടംപിടിച്ചു. വിന്‍ഡീസിനെതിരെ ഷഹബാസ് നദീമിന്റെ സേവനവും ടീമിനു ലഭിക്കും.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് (വിക്കറ്റ്കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടന്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര, ഖലീല്‍ അഹമ്മദ്, ഉമേഷ് യാദവ്, ഷഹബാസ് നദിം. (ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കുള്ള ടീമിനെ നയിക്കാന്‍ വിരാട് കോഹ്!ലി തിരിച്ചെത്തുമ്പോള്‍, സ്പിന്നര്‍ ഷഹബാസ് നദിം പുറത്താകും).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: MS Dhoni not included in T20I squads against West Indies and Australia, Pune, News, Sports, Cricket, Twenty-20, Virat Kohli, Mahendra Singh Dhoni, National.

Powered by Info News For You

Comments
Post a Comment