നൂറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച 20കാരന്‍ അറസ്റ്റില്‍; താന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പ്രതി

കൊല്‍ക്കത്ത: (www.kvartha.com 25.10.2018) നൂറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ഇരുപതുകാരനെ പോലീസ് അറസ്റ്റുചെയ്തു. പശ്ചിമബംഗാളിലെ നാഡിയ ജില്ലയിലെ ഗംഗപ്രസാദ്പൂര്‍ സ്വദേശി അഭിജിത് എന്ന അര്‍ഖ ബിശ്വാസാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അയല്‍വാസിയായ വയോധികയെ മാനഭംഗപ്പെടുത്തിയ പ്രതിയെ ഇവരുടെ ബന്ധുക്കള്‍ തന്നെയാണ് പിടികൂടി പോലീസില്‍ ഏല്‍പിച്ചത്.

എന്നാല്‍ താന്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രതി പോലീസിന് നല്‍കിയ വിശദീകരണം. കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന വയോധികയെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് യുവാവ് പീഡനത്തിനിരയാക്കിയത്. ഇവരുടെ നിലവിളി കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ പ്രതി കട്ടിലിനടിയില്‍ ഒളിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ പിടികൂടി ബന്ധുക്കള്‍ പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.

100-Year-Old Woman molested Allegedly By Man, 20, In Bengal, Kolkata, News, Local-News, Molestation, Crime, Criminal Case, Police, Arrested, National

സംഭവത്തില്‍ വയോധികയുടെ മകന്റെ പരാതിയിലാണ് ചക്ദ പോലീസ് കേസെടുത്തത്. പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തെ തുടര്‍ന്ന് വയോധികയെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 100-Year-Old Woman molested Allegedly By Man, 20, In Bengal, Kolkata, News, Local-News, Molestation, Crime, Criminal Case, Police, Arrested, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?