കേരള സംരംഭക സമ്മേളനം: ടൈക്കോണ്‍ കേരള 2018 ഒരുക്കങ്ങള്‍ ആരംഭിച്ചു
കൊച്ചി: (www.kvartha.com 17.10.2018) സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ഏഴാമത് ടൈക്കോണ്‍ കേരള 2018 നവംബര്‍ 16,17 തീയതികളിലായി ലേ മെരിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരത്തിലധികം യുവ സംരംഭകരും പ്രതിനിധികളും വിദഗ്ദ്ധരും സമ്മേളനത്തില്‍ പങ്കെടുക്കും.
ടൈ കേരളയാണ് സമ്മേളനത്തിന്റെ സംഘാടകര്‍. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ പിന്തുണയും സമ്മേളനത്തിനുണ്ട്. പളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സംരംഭകത്വവും നൂതന സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷത്തെ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ടൈ കേരള പ്രസിഡന്റ് എം.എസ്.എ കുമാര്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണം ലക്ഷ്യമിട്ട് പൊതു സ്വകാര്യ മേഖലകളുടെ സംയോജിത പങ്കാളിത്തം ഉറപ്പുവരുത്തുന്ന നടപടികള്‍ സമ്മേളനം സ്വീകരിക്കും. ഇതിനായി യുവ സംരംഭകരും, വ്യവസായികളും, സാങ്കേതിക വിദഗ്ദ്ധരും, നിക്ഷേപകരും ഉള്‍പ്പെട്ട ചര്‍ച്ചകള്‍ സംഘടിപ്പിക്കും എന്ന് കേരള മുന്‍ പ്രസിഡന്റ് രാജേഷ് നായര്‍ പറഞ്ഞു.
സംരംഭക സെഷനുകള്‍, മെന്റിംഗ്, നെറ്റ് വര്‍ക്കിംഗ്, വിദ്യാഭ്യാസം, ഇന്‍ക്യുബേഷന്‍, ഫണ്ടിംഗ് എന്നീ മാര്‍ഗങ്ങളിലൂടെ യുവതലമുറയെ തെഴില്‍ അന്വേഷകരില്‍ നിന്ന് സംരംഭകരും തൊഴില്‍ ദാതാക്കളുമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ടൈ നടത്തുന്നത്. യുവ സംരംഭകരും, വിദഗ്ദ്ധരും തമ്മില്‍ തുറന്ന ചര്‍ച്ചകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന നാല്‍പ്പതോളം സെഷനുകളാണ് രണ്ട് ദിവസങ്ങളിലായി നടക്കുക. സംരംഭകര്‍, വ്യവസായികള്‍, മൂലധന നിക്ഷേപകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, മെന്റര്‍മാര്‍, മാനേജ്‌മെന്റ് വിദഗ്ദ്ധര്‍ തുടങ്ങി നൂറിലധികം പ്രഭാഷകര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നും സംരംഭകരും, നിക്ഷേപകരും, വ്യവസായികളും, പ്രൊഫഷണലുകളും, വിദ്യാര്‍ത്ഥികളുമടക്കം ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും.
നൂതന സംരംഭങ്ങള്‍ക്കും ഡിജിറ്റല്‍ പരിവര്‍ത്തനങ്ങള്‍ക്കും സഹായകമാകുന്ന കോഗ്‌നിറ്റീവ് കംപ്യൂട്ടറിംഗ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റാ, ബ്ലോക്ക് ചെയിന്‍ ആന്‍ഡ് ഫിന്‍ ടെക്‌നോളജി, സൈബര്‍ സെക്യൂരിട്ടി, ഇലക്ട്രിക് വാഹനങ്ങള്‍, ഫ്യൂച്ചര്‍ മൊബിലിറ്റി, സ്‌പെയ്‌സ് ടെക്‌നോളജി, ഫ്യൂച്ചര്‍ മെഡിസിന്‍, കൃഷി ജലസേചന സാങ്കേതിക വിദ്യകള്‍ എന്നിവയ്ക്കായി പ്രത്യേക സെഷനുകള്‍ നടക്കും.
തിരഞ്ഞെടുത്ത സംരംഭകര്‍ക്ക് നൂതന ആശയങ്ങളും ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കുന്ന ടെക്‌നോളജി എക്‌സ്‌പോ യും കേരളത്തെ പുനര്‍നിര്‍മ്മിക്കുന്ന 'ദി റീ ബില്‍ഡ് കേരള ഐഡിയേഷന്‍' മത്സരവും നടക്കും. പിച്ച് ഫെസ്റ്റിവല്‍ ആന്‍ഡ് മെന്ററിംഗ് തിരഞ്ഞെടുത്ത യുവ സംരംഭകര്‍ക്ക് ബിസിനസ് പ്ലാനുകള്‍ രൂപം നല്‍കാന്‍ സഹായിക്കുന്നതും, നല്ല പ്ലാനുകള്‍ അനുഭവസമ്പന്നമായ നിക്ഷേപകര്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കുന്നതുമായ പിച്ച് ഫെസ്റ്റിവല്‍ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.
ക്രിസ് ഗോപാലകൃഷ്ണന്‍, വാരിണി നാഗേന്ദ്ര, ഫാഷന്‍ ഡിസൈനര്‍ ലക്ഷ്മി മേനോന്‍, ടോണി തോമസ്, ശ്രദ്ധ ശര്‍മ, ഇന്‍ഫോസിസ് ഷിബു ലാല്‍, ഡോ. ദേബശിഷ് ചാറ്റര്‍ജി, ലിയോ മാവേലി, ഓഥര്‍ മനു എസ്.പിള്ള, വിനോദ് കുമാര്‍, സതീഷ് കുമാര്‍, ധീരജ്, സിനിമാ താരം മുത്തുമണി, ലക്ഷ്മി മേനോന്‍ തുടങ്ങിയ പ്രമുഖര്‍ ടൈ വേദികളില്‍ പ്രായോഗിക അനുഭവങ്ങള്‍ പങ്കിട്ട് സംസാരിക്കും.
ഫോണ്‍ നമ്പര്‍ :9387522021 ഇമെയില്‍ :ടൈ കേരള പ്രസിഡന്റ് എം.എസ്.എ.കുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: TiEcon Kerala 2018-Kerala's largest Entrepreneurs Convention, Kochi, News, Technology, Business, Conference, Education, Investment, Kerala.

Powered by Info News For You

Comments
Post a Comment