യുഡിഎഫ് കാലത്തെ മദ്യനിരോധനം: സംസ്ഥാനത്ത് മയക്കുമരുന്നു ഉപയോഗം 200 ശതമാനം വര്‍ധിച്ചെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്
തിരുവനന്തപുരം: (www.kvartha.com 07.10.2018) യുഡിഎഫ് കാലത്തെ മദ്യനിരോധനം കൂനിന്മേല്‍ കുരു പോലെ ആയെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനയത്തെതുടര്‍ന്ന് സംസ്ഥാനത്ത് മയക്കുമരുന്നു ഉപയോഗത്തില്‍ 200 ശതമാനം വര്‍ധനവാണുണ്ടാക്കിയതെന്ന് ഋഷിരാജ് സിങ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. 2014ലെ മദ്യനയത്തിന് ശേഷം സംസ്ഥാനത്തെ മയക്കുമരുന്നു കേസുകളിലും മൂന്നിരിട്ടി വര്‍ധനയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2015ല്‍ 900 കേസുകളാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2017ല്‍ ഇത് 3000 ആയി വര്‍ധിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷംകൊണ്ട് 700 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. ഈ വര്‍ഷം ഇതുവരെ ഹാഷിഷും എംഡിഎംഎയും ഉള്‍പ്പെടെ 100 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. പാലക്കാട് നിന്ന് 40 കോടിയുടെ ഹാഷിഷ് ഓയിലും എറണാകുളത്ത് നിന്ന് 30 കോടിയുടെ എംഡിഎംഎയും കണ്ടെടുത്തു. തിരുവനന്തപുരത്ത് 20 കോടിയുടെ ഹാഷിഷാണ് പിടികൂടിയത്. സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. ഇതോടൊപ്പം മയക്കുമരുന്ന് വേട്ടയും വര്‍ധിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തി അയക്കാനുള്ള ഇടനാഴിയായി കേരളത്തെ മാറ്റാന്‍ അന്താരാഷ്ട്ര ലഹരി മാഫിയ ശ്രമിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ആകര്‍ഷിക്കുന്ന തരത്തിലാണ് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നത്. കേരളത്തിലെ ലഹരി വില്‍പ്പനയും ഉപയോഗവും തടയാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, കസ്റ്റംസ് എന്നിവയുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിക്കും.
ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ മരുന്ന് വില്‍പ്പന നടത്തിയ 27 മെഡിക്കല്‍ ഷോപ്പുകള്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ സഹായത്തോടെ പൂട്ടിച്ചു. ഓണ്‍ലൈന്‍ വഴി മയക്കുമരുന്നുകള്‍ ലഭ്യമാണെങ്കിലും ഇത്തരം മരുന്നുകള്‍ പലതും വ്യാജമാണെന്ന് തന്റെ അനുഭവം പങ്കുവെച്ച് കൊണ്ട് കമ്മീഷണര്‍ പറഞ്ഞു.
ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് വില്‍പ്പന വ്യാപകമായതോടെ അവയെത്തിക്കുന്ന കമ്പനികളെ പിടികൂടാനായിരുന്നു നാലു തവണ ഓണ്‍ലൈന്‍ വഴി മരുന്ന് എത്തിച്ചത്. എന്നാല്‍ ഇവയില്‍ മയക്കുമരുന്നിന്റെ അംശം ഇല്ലായിരുന്നുവെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് എല്ലാ ജില്ലകളിലും മയക്കുമരുന്ന് ലഹരി വിമുക്ത കേന്ദ്രങ്ങള്‍ ഈ മാസം അവസാനത്തോടെ പ്രവര്‍ത്തന ക്ഷമമാക്കും. തിരുവനന്തപുരത്ത് തുടങ്ങി. എറണാകുളത്ത് മുവാറ്റുപുഴയിലെ കേന്ദ്രം രണ്ടാഴ്ചയ്ക്കകം ആരംഭിക്കും. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കുള്ള ശമ്പളം വിമുക്തി പദ്ധതിയില്‍ നിന്ന് നല്‍കുമെന്നും ഋഷിരാജ് സിങ് പറഞ്ഞു.
പ്രളയക്കെടുതിയെത്തുടര്‍ന്ന് മാറ്റിവച്ച കൊച്ചി മണ്‍സൂണ്‍ മാരത്തണ്‍ നവംബര്‍ നാലിന് നടത്തുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിമുക്തി മിഷന്റെ കൊച്ചിന്‍ മണ്‍സൂണ്‍ മാരത്തോണ്‍ മഹാരാജാസ് കോളജ് മൈതാനത്ത് നിന്നാരംഭിച്ച് വില്ലിങ്ടണ്‍ ഐലന്റില്‍ സമാപിക്കും.
Keywords: Drugs consumption 200% hiked after UDF Liquor policy, Kerala, Thiruvananthapuram, News, UDF, Liquor, Ramesh Chennithala, Oommen Chandy, Drugs,

Powered by Info News For You

Comments
Post a Comment