ഉടമകളെ തോക്കിന്‍മുനയില്‍ നിര്‍ത്തി ആയുധധാരികള്‍ 20 ലക്ഷത്തോളം രൂപ വിലവരുന്ന 18 എരുമകളെ കടത്തിക്കൊണ്ടുപോയി; ഒപ്പം ബൈക്കും രണ്ട് മൊബൈല്‍ ഫോണുകളും

മുസഫര്‍നഗര്‍: (www.kvartha.com 26.10.2018) ഉടമകളെ തോക്കിന്‍മുനയില്‍ നിര്‍ത്തി ആയുധധാരികള്‍ 20 ലക്ഷത്തോളം രൂപ വിലവരുന്ന 18 എരുമകളെ കടത്തിക്കൊണ്ടുപോയി. യുപിയിലെ മുസഫര്‍നഗര്‍ ജില്ലയിലെ രത്തന്‍പുരി ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് സംഭവം. ആയുധധാരികളായ 25 ഓളം പേര്‍ ഡയറി ഫാമില്‍ അതിക്രമിച്ച് കടന്ന് ഉടമ നരേഷ് കുമാറിനെയും മകന്‍ മോഹിത്തിനെയും തോക്കിന്‍മുനയില്‍നിര്‍ത്തി എരുമകളെ കടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

25 armed men loot 18 'buffaloes' after taking dairy owner hostage in Muzaffarnagar, Robbery, Police, Complaint, Probe, Protesters, Natives, Police Station, National.

കൂടാതെ അവിടെ പാര്‍ക്ക് ചെയ്തിരുന്ന ഒരു ബൈക്കും രണ്ട് മൊബൈല്‍ ഫോണുകളും സംഘം കവര്‍ന്നു. വിവരം അറിഞ്ഞ് രോഷാകുലരായ നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ റോഡ് ഉപരോധിച്ചു. പിന്നീട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെത്തി ഗ്രാമീണരോടു സംസാരിച്ചശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 25 armed men loot 18 'buffaloes' after taking dairy owner hostage in Muzaffarnagar, Robbery, Police, Complaint, Probe, Protesters, Natives, Police Station, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?