വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് 2 വനിതാ പോലീസുകാര്‍ നിരന്തരം ശല്യപ്പെടുത്തി; മനംനൊന്ത പോലീസുകാരന്‍ ജീവനൊടുക്കി

മുംബൈ: (www.kvartha.com 03.10.2018) വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് രണ്ടു വനിതാ പോലീസുകാരുടെ നിരന്തരമായ ശല്യപ്പെടുത്തല്‍ സഹിക്കാനാകാതെ പോലീസുകാരന്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഇച്ചല്‍ കറഞ്ചി സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ 42കാരനായ വിവാഹിതനാണ് വിഷം കഴിച്ച് മരിച്ചത്.

സംഭവത്തില്‍ ഭാര്യയുടെ പരാതിയില്‍ പോലീസുകാരികള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. നേരത്തെ പോലീസുകാരനും ആരോപണവിധേയരായ പോലീസുകാരികളും ഒരേ സ്‌റ്റേഷനില്‍ ജോലി ചെയ്തിരുന്നു. അവിടെ വെച്ചാണ് പ്രണയം തുടങ്ങിയത്. എന്നാല്‍ തങ്ങള്‍ രണ്ടുപേരും പ്രണയിക്കുന്നത് ഒരാളെ തന്നെയാണെന്ന് രണ്ട് പോലീസുകാരികള്‍ക്കും അറിയാമായിരുന്നു.

 Two women colleagues 'harass' him for marriage, Kolhapur cop ends life, Mumbai, News, Suicide Attempt, Crime, Criminal Case, Police, Complaint, Wife, Case, National

എന്നിട്ടും പ്രണയം അവസാനിപ്പിക്കാന്‍ ഇവര്‍ തയ്യാറായില്ല. ഇതിനിടെ പ്രണയം പരസ്യമാവുകയും മൂന്നുപേരെയും സ്ഥലം മാറ്റുകയും ചെയ്തു. ഇതോടെ പോലീസുകാരന്‍ പ്രണയം അവസാനിപ്പിച്ചു. എന്നാല്‍ വനിതാ പോലീസുകാരികള്‍ വിടാന്‍ ഭാവമില്ലായിരുന്നു. ഇതിലൊരാള്‍ തന്നെ വിവാഹബന്ധം വേര്‍പെടുത്തണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പോലീസുകാരന്റെ ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു.

വിവാഹം കഴിക്കണമെന്ന പോലീസുകാരികളുടെ ആവശ്യം അസഹ്യമായതോടെ തന്നെ വെറുതെ വിടണമെന്ന് പോലീസുകാരന്‍ കേണപേക്ഷിച്ചു. എന്നാല്‍ അത് ഇരുവരും ചെവികൊണ്ടില്ല. ഇതേതുടര്‍ന്ന് സപ്തംബര്‍ 24 ന് പോലീസുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

ആരോപണ വിധേയരായ പോലീസുകാരികള്‍ക്കെതിരെ ഐ പി സി സെക്ഷന്‍ 306, 504,506 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Two women colleagues 'harass' him for marriage, Kolhapur cop ends life, Mumbai, News, Suicide Attempt, Crime, Criminal Case, Police, Complaint, Wife, Case, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?