2 അഭിഭാഷകമാര്‍ ഉള്‍പ്പെടെ 4 വനിതകള്‍ ശബരിമല ദര്‍ശനത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍; എതിര്‍കക്ഷികള്‍ തന്ത്രിയും പന്തളം കൊട്ടാരവും ചെന്നിത്തലയും, ശ്രീധരന്‍ പിള്ളയും; സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടു
കൊച്ചി: (www.kvartha.com 24.10.2018) ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാല് യുവതികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.
ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. പോലീസിന്റെ ഭാഗത്ത് എന്ത് വീഴ്ചയാണ് ഉണ്ടായതെന്നും കോടതി ആരാഞ്ഞു. രണ്ട് അഭിഭാഷകരുള്‍പ്പെടെ നാലു യുവതികളാണ് പോലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.
സംരക്ഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് അപേക്ഷ നല്‍കിയതായും ഹരജിയില്‍ പറയുന്നുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, തന്ത്രി കണ്ഠരര് രാജീവര്, പന്തളം കൊട്ടാരം പ്രതിനിധി എന്നിവരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ രമേശ് ചെന്നിത്തല, പി.എസ് ശ്രീധരന്‍പിളള, മുല്ലപ്പളളി രാമചന്ദ്രന്‍ തുടങ്ങിയവരുമാണ് എതിര്‍കക്ഷികള്‍.
അഭിഭാഷകരായ എ.കെ.മായ, കെ.രേഖ എന്നിവരും ജയമോള്‍, ശൈലജ എന്നിവരുമാണ് ഹൈക്കോടതിയെ സമീപിച്ചത്.

Keywords: Four women move Kerala High Court seeking protection to offer prayers at Sabarimala, Kochi, News, Protection, High Court of Kerala, Police, Application, Religion, Kerala.
Powered by Info News For You

Comments
Post a Comment