പുതുക്കി പണിത ബീജന്തടുക്ക മസ്ജിദ് നവംബര്‍ 1 ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും


ബദിയടുക്ക:   പുതുക്കി പണിത ബീജന്തടുക്ക ജുമാ മസ്ജിദിന്റെ ഉദ്ഘാടനവും മതപ്രഭാഷണവും  നവംബര്‍ 1 മുതല്‍ 3 വരേ വിപുലമായ പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ  സമ്മേളനത്തില്‍ പറഞ്ഞു.
നവംബര്‍ 1 ന് രാവിലെ 9:30 ന് അടിമ്പായി ജാറം  സിയാറത്ത് നടത്തി 10 മണിക്ക്ജമാഅത്ത് പ്രസിഡന്റ് കെ കെ വളപ്പ് അബ്ദുല്‍ ഖാദര്‍ ഹാജി പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കം കുറിക്കും. 11 മണിക്ക് നടക്കുന്ന സ്നേഹ സംഗമം ബീജന്തടുക്ക  ഖത്തീബ് ഹസൈനാര്‍ ഫൈസിയുടെ അധ്യക്ഷതയില്‍ മുന്‍ മന്ത്രി സി ടി അഹമ്മദലി ഉദ്ഘാടനം ചെയ്യും. മാലിക് ദീനാര്‍ ഖത്തീബ് മജീദ് ബാഖവി വിഷയാവതരണം നടത്തും. ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണ ഭട്ട് നാട്ടിലെ മുതിര്‍ന്ന പൗരന്‍മാരെ ആദരിക്കും. ബദിയടുക്ക മര്‍തോമ കോളേജ് ഡയറക്ടര്‍ ഫാദര്‍ മാത്യു സാമുവല്‍ മുഖ്യാഥിതിയായി സംബന്ധിക്കും. അബൂബക്കര്‍ സഅദി നെക്രാജെ തുടങ്ങിയ മത സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍മാര്‍ സംബന്ധിക്കും. വൈകുന്നേരം അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങള്‍ പുതുക്കി പണിത മസ്ജിദിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കാസറഗോഡ് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. സയ്യിദ് സൈനുല്‍  ആബിദീന്‍ തങ്ങള്‍ കുന്നുംങ്കൈ പ്രാര്‍ത്ഥന നടത്തും. ഖലീല്‍ ഹുദവി പ്രഭാഷണവും പേരോട് അബ്ദുല്‍  റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണവും നടത്തും. യു എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുന്നുംങ്കൈ, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് അബ്ദുല്‍ ലത്തീഫ് അഹ്സനി ബാഅലവി തങ്ങള്‍, യു പി എസ് ആറ്റക്കോയ തങ്ങള്‍ അര്‍ളടുക്ക, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ തുടങ്ങിയവര്‍ ആശംസ പ്രസംഖം നടത്തും. മത സാമൂഹ്യ
സാംസ്‌കാരിക പ്രവര്‍ത്തകന്‍മാര്‍ സംബന്ധിക്കും. ഹസൈനാര്‍ ഫൈസി ബീജന്തടുക്ക, ഹസൈനാര്‍ ഹാജി കോളാരി, അബ്ദുല്‍ ഖാദര്‍ ഹാജി കെ കെ വളപ്പ്, ഇഖ്ബാല്‍ ഇംഗ്ലീഷ് , ബദ്രിയ മുഹമ്മദ് എന്നിവരേ വേദിയില്‍ ആദരിക്കും. സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് അബ്ദുല്‍ റഹിമാന്‍ ഇമ്പിച്ചി കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കും.  നവംബര്‍ രണ്ടിന് അലി തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. ശമീര്‍ ദാരിമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. നവംബര്‍  മൂന്ന് സമാപന ദിവസം മൂരിയാട് ഉസ്താത് ടി ഹംസ മുസ്ലിയാര്‍ കൂട്ടു പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. നൗഷാദ് ബാഖവി ചിറയന്‍കീഴ് മുഖ്യ പ്രഭാഷണം നടത്തും. അന്നദാനത്തോടെ പാരിപാടിക്ക്
സമാപനം കുറിക്കും. പരിപാടി വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.
പത്ര   സമ്മേളനത്തില്‍ മാഹിന്‍ കേളോട്ട്, ഹസൈനാര്‍ ഫൈസി ബീജന്തടുക്ക, കെ എം അബ്ദുല്‍ കരീം, ഇബ്രാഹിം ചിസ്തിയ, ഇബ്രാഹിം ഇസ്മായില്‍, ഷാഫി ബി എ, ഹസൈനാര്‍ ബോളുകട്ട, അലവി മുസ്ലിയാര്‍, മുനീര്‍ ബി എം,  റഫീക്ക് കോളാരി, ഹനീഫ് ബി പി, ഷാജുദ്ധീന്‍ പി, ഹാരിസ് ബി എം, അഷ്റഫ് മീത്തല്‍, റസാക്ക് മീത്തല്‍ സംബന്ധിച്ചു



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?