ജനാധിപത്യ ഇന്ത്യക്ക് കരുത്തുപകരാന്‍ പ്രവാസിവോട്ട് - ദുബായ് കെ എം സി സി ഹെല്‍പ് ഡെസ്‌ക്ക് നവംബര്‍ 1ന്


ദുബായ്:  പ്രവാസിവോട്ടര്‍ ലിസ്റ്റില്‍ പേര് റജിസ്റ്റര്‍ ചെയ്യുന്നതിന്ന് വേണ്ടിയുള്ള സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇനിയും പേര് റജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കായി ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി ഹെല്‍പ് ഡെസ്‌ക്കൊരുക്കുന്നു.

' ജനാധിപത്യ ഇന്ത്യക്ക് കരുത്ത് പകരാന്‍ പ്രവാസിവോട്ട് ' എന്ന ശീര്‍ഷകത്തില്‍ ദുബായ് അല്‍ബറഹ കെ എം സി സി ഓഡിറ്റോറിയത്തില്‍ നവംബര്‍ 1ന് വൈകുന്നേരം നാല് മണിമുതല്‍ രാത്രി പത്ത് മണിവരെയാണ് ഹെല്‍പ് ഡസ്‌ക് സേവനം.

പ്രവാസിസമൂഹങ്ങളുടെ നീണ്ടകാലത്തെ നിയമപോരാട്ടങ്ങളിലൂടെയാണ് പ്രവാസിവോട്ടിന് നീതിപീഠങ്ങളില്‍ നിന്നും അനുകൂലതീരുമാനങ്ങളുണ്ടായത്. ജനാധിപത്യ ഇന്ത്യയില്‍ പ്രവാസിസമൂഹങ്ങള്‍ക്കും തുല്യ അവകാശങ്ങളാണു വേണ്ടത്. രാജ്യത്തിന്റെ ഇക്കണോമിയെ താങ്ങിനിര്‍ത്തുന്നതില്‍ മുഖ്യമായ പങ്കുവഹിക്കുന്ന പ്രവാസിസമൂഹങ്ങള്‍ക്ക് രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശവും വേണം. പ്രവാസിവോട്ടിലൂടെ അതു യാഥാര്‍ഥ്യമാവുകയാണ്.

പ്രവാസിവോട്ടിന് പച്ചക്കൊടി കാണിച്ചിട്ടും തിരഞ്ഞെടുപ്പു കമ്മീഷന്‍ വോട്ടര്‍ ലീസ്റ്റില്‍ പേര് ചേര്‍ക്കാനുള്ള അവസരം നല്‍കിയിട്ടും ചുരുക്കം ആളുകള്‍ മാത്രമാണ് ഇത് വരെ റജിസ്റ്റര്‍ ചെയ്തത്.

പാസ്‌പോര്‍ട്ടിന്റെ ആദ്യപേജ്,അഡ്രസ്സ് പേജ്,വീസപേജ്, ഫോട്ടോ, വീട്ടിലെ ഒരംഗത്തിന്റെ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡന്റെ കോപ്പി എന്നീ രേഖകളാണ് റജിസ്‌ട്രെഷന് ആവിശ്മായി വരുന്നത്

മുഴുവന്‍ പ്രവാസികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ദുബായ് കെ എം സി സി കാസറകോട് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍,ജനഃസെക്രട്ടറി പി ഡി നൂറുദ്ദീന്‍ ആറാട്ടുകടവ്, ട്രഷറര്‍ അസീസ് കമാലിയ, ഓര്‍ഗനൈസിംഗ് സെക്രട്ടറി സിദ്ദീഖ് ചൗക്കി എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍ഡിനേറ്റര്‍ അബുല്ല ബെളിഞ്ചയെ ബന്ധപ്പെടുക.
 0502106650
=



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?