ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്‌; 1 മില്യണ്‍ ഡോളര്‍ സമ്മാനം ഇന്ത്യക്കാരന്‌, ഭാഗ്യം കടാക്ഷിച്ചത്‌ ജീവിതത്തില്‍ ആദ്യമായി എടുത്ത ടിക്കറ്റിന്‌

ദുബൈ: (www.kvartha.com 23.10.2018) ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വണ്‍ മില്യണര്‍ സമ്മാനമടിച്ചത്‌ ഇന്ത്യക്കാരന്‌. കൊല്‍ക്കത്ത സ്വദേശിയായ സൗരവ്‌ ദേയെയാണ്‌ ഇത്തവണ ഭാഗ്യം തേടിയെത്തിയത്‌.

ഒരു ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ ഹെഡ്‌ ഓഫ്‌ ഡിപാര്‍ട്‌മെന്റായി ജോലി ചെയ്യുകയാണ്‌ സൗരവ്‌. 284 സീരിസില്‍ പെട്ട 3070 നമ്പര്‍ ടിക്കറ്റിനാണ്‌ ഭാഗ്യം കടാക്ഷിച്ചത്‌. ജീവിതത്തില്‍ ആദ്യമായാണ്‌ ഇദ്ദേഹം ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുക്കുന്നത്‌. ആദ്യ ടിക്കറ്റിന്‌ തന്നെ സമ്മാനമടിക്കുകയും ചെയ്‌തു. സെപ്‌റ്റംബറില്‍ അവധിക്ക്‌ കൊല്‍ക്കത്തയിലേക്ക്‌ പോകും വഴിയാണ്‌ സൗരവ്‌ ടിക്കറ്റെടുക്കുന്നത്‌.
Dubai, Gulf, News, Indian expat wins $1m with his first ever Dubai Duty Free ticket, Two other winners drove home a Range Rover and a BMW.
നറുക്കെടുപ്പില്‍ ശ്രീലങ്കന്‍ പൗരന്‍ സജീവ നിരഞ്‌ജന്‌ റേഞ്ച്‌റോവര്‍ കാറും, ഇന്ത്യക്കാരനായ അജിത്ത്‌ ബാബുവിന്‌ ബി എം ഡബ്ല്യൂ കാറും സമ്മാനമായി ലഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Gulf, News, Indian expat wins $1m with his first ever Dubai Duty Free ticket, Two other winners drove home a Range Rover and a BMW.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?