പ്രണയം നടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; 19കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: (www.kvartha.com 02.10.2018) പ്രണയം നടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 19 കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് പേരൂര്‍ക്കട പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. നഗരത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പതിനേഴുകാരിയെ പ്രണയം നടിച്ച് വശീകരിച്ച ഇയാള്‍ സുഹൃത്തിന്റെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
ഇവിടെവച്ച് പെണ്‍കുട്ടിയെ ഇയാള്‍ കടന്നു പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും പെണ്‍കുട്ടി എതിര്‍ത്തതിനാല്‍ വിജയിച്ചില്ല. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി മാതാവിനോട് ഇക്കാര്യം തുറന്നുപറയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
തുടര്‍ന്ന് പേരൂര്‍ക്കട പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 19 year old arrested for molesting girl, Thiruvananthapuram, News, Molestation, Arrested, Police, Crime, Criminal Case, Kerala.
Keywords: 19 year old arrested for molesting girl, Thiruvananthapuram, News, Molestation, Arrested, Police, Crime, Criminal Case, Kerala.
Powered by Info News For You

Comments
Post a Comment