ഇന്തോനേഷ്യയില്‍ 189 യാത്രക്കാരുമായി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം കടലില്‍ തകര്‍ന്ന് വീണു

ജക്കാര്‍ത്ത: (www.kvartha.com 29.10.2018) 189 യാത്രക്കാരുമായി പറന്നുയര്‍ന്ന ഇന്തൊനീഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണു. ടേക്ക് ഓഫിനു തൊട്ടുപിന്നാലെയാണ് വിമാനം തകര്‍ന്നത്. വിമാനം തകര്‍ന്നതായി ഇന്തൊനീഷ്യയുടെ രക്ഷാപ്രവര്‍ത്തക ഏജന്‍സി വക്താവ് യുസുഫ് ലത്തീഫ് സ്ഥിരീകരിച്ചു.

ജക്കാര്‍ത്തയില്‍ നിന്ന് ബങ്കാ ദ്വീപിലെ പങ്കാല്‍ പിനാങ്കിലേക്ക് പോയ ലയണ്‍ എയറിന്റെ ജെ.ടി 610 വിമാനമാണ് പറന്നുയര്‍ന്ന് 13 മിനിട്ടുകള്‍ക്ക് ശേഷം തകര്‍ന്നു വീണത്. ബോയിംഗിന്റെ ഏറ്റവും പുതിയ ശ്രേണിയിലുള്ള വിമാനമാണിത്. പറന്നുയര്‍ന്ന് 13 മിനിറ്റു കഴിഞ്ഞപ്പോള്‍ തന്നെ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് വിമാനം തകര്‍ന്നതായി കണ്ടെത്തിയത്.


പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 6.20നാണ് ബോയിങ് 737 മാക്‌സ് 8 വിമാനം ജക്കാര്‍ത്തയില്‍നിന്ന് പറന്നുയര്‍ന്നത്. വിമാനവുമായി 6.33 നാണ് അവസാന ആശയവിനിമയം നടന്നത്.

210 ആളുകള്‍ക്ക് യാത്രചെയ്യാവുന്ന വിമാനമാണു തകര്‍ന്നു വീണത്. രണ്ട് ശിശുക്കളും ഒരു കുട്ടിയുമടക്കം 181 യാത്രക്കാരും രണ്ട് പൈലറ്റുമാരടക്കം ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

 Indonesian plane crashes into the sea with more than 180 people on board, Indonesia, Flight collision, News, Passengers, Children, World

പടിഞ്ഞാറന്‍ ജാവ പ്രവിശ്യയില്‍ വച്ചാണ് വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായത്. ബങ്കാ ദ്വീപിലെ പങ്കാല്‍ പിനാങ്കിലേക്കു പോകുകയായിരുന്നു. അതേസമയം, വിമാനത്തിന്റെ സീറ്റുകളടക്കമുള്ള അവശിഷ്ടങ്ങള്‍ ജാവാ കടലിടുക്കില്‍നിന്ന് കണ്ടെത്തിയതായി രക്ഷാപ്രവര്‍ത്തക ഏജന്‍സി അറിയിച്ചു. അപകടത്തില്‍ ആരെങ്കിലും രക്ഷപെട്ടതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

7.20ന് ബംഗ്കാ ബെലിതംഗില്‍ ഇറങ്ങേണ്ടതായിരുന്നു വിമാനം. തകരുന്നതിന് മുമ്പ് പൈലറ്റ് അപായസൂചനയൊന്നും നല്‍കിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. വിമാനം തകരാനുണ്ടായ കാരണവും അറിവായിട്ടില്ല.

ഇത് മൂന്നാം തവണയാണ് ലയണ്‍ എയര്‍ വിമാനം അപകടത്തില്‍പ്പെടുന്നത്. 2013 ല്‍ ഒരു ലയണ്‍ എയര്‍ വിമാനം ബാലിക്ക് സമീപം കടലില്‍ ഇടിച്ചിറക്കിയിരുന്നു. അന്ന് വിമാനത്തിലുണ്ടായിരുന്ന 108 പേരും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. 2004 ല്‍ ജക്കാര്‍ത്തയില്‍ ലയണ്‍ എയര്‍ വിമാനം തകര്‍ന്ന് വീണ് 25 യാത്രക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Indonesian plane crashes into the sea with more than 180 people on board, Indonesia, Flight collision, News, Passengers, Children, World.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?