ഒക്ടോബര്‍ 18ന് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് പ്രവീണ്‍ തൊഗാഡിയ

കൊച്ചി: (www.kvartha.com 14.10.2018) ശബരിമല സ്ത്രീ പ്രവേശനം നടപ്പാക്കിയാല്‍ ഒക്ടോബര്‍ 18ന് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് മുന്‍ വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ. സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിന്‍സ് ഇറക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Kerala, News, Shabarimala, Woman, VHP, Leader, Harthal, Supreme Court of India, Court Order, Goverment, Religion.


സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ നട തുറക്കുന്ന 17 ന് ഹര്‍ത്താല്‍ നടത്താന്‍ ആലോചിക്കുന്നതായി ശബരിമല ആചാര സംരക്ഷണ സമിതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വി എച്ച് പി നേതാവും ഹര്‍ത്താല്‍ ആഹ്വാന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്.

പുനഃപരിശോധന ഹര്‍ജിയില്‍ വിധി വരുന്നതു വരെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നാണ് ആചാര സംരക്ഷണ സമിതി ആവശ്യപ്പെടുന്നത്.
Keywords: Kerala, News, Shabarimala, Woman, VHP, Leader, Harthal, Supreme Court of India, Court Order, Goverment, Religion.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?