ഭാര്യ ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെയടുത്ത് പോയ സമയം വീട്ടില്‍ കവര്‍ച്ച; 17 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.10.2018) ഭാര്യ ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെയടുത്ത് പോയ സമയം വീട്ടില്‍ കവര്‍ച്ച. 17 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. കാഞ്ഞങ്ങാട് സൗത്തിലെ സുധീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഒരാഴ്ച മുമ്പ് സുധീറിന്റെ ഭാര്യ ദിവ്യ ഗള്‍ഫിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയെത്തിയത്.

മേലാങ്കോട്ടെ വീട്ടില്‍ താമസിച്ച ഇവര്‍ ചൊവ്വാഴ്ച സൗത്തിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍പെട്ടത്. വീടിന്റെ പിറകുവശത്തെ ഗ്രില്‍സ് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി വ്യക്തമായത്. സംഭവം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Robbery, Crime, Robbery in House at Kanhangad South
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?