ജനലിന്റെ ഗ്രില്ലിലൂടെ വടി നീട്ടി ബാഗിലുണ്ടായിരുന്ന 16,000 രൂപ കവര്‍ന്നു

ചേര്‍പ്പ്:  (www.kvartha.com 13.10.2018) ജനലിന്റെ ഗ്രില്ലിലൂടെ വടി നീട്ടി ബാഗിലുണ്ടായിരുന്ന 16,000 രൂപ കവര്‍ന്നു. കോടന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം തെക്കൂട്ട് കുട്ടന്റെ വീട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെയാണ് മോഷണം നടന്നത്. ആശുപത്രിയില്‍ കഴിയുന്ന കുട്ടന്റെ ചികിത്സയ്ക്കായി മാറ്റിവച്ച 16,000 രൂപ ബാഗിലാക്കി ഫ്രിഡ്ജിനു മുകളിലാണ് വച്ചിരുന്നത്. മോഷ്ടാവ് ഗ്രില്ലിന്റെ വിടവിലൂടെ വടി നീട്ടി ബാഗ് എടുക്കുകയായിരുന്നു.

മോഷണം നടക്കുമ്പോള്‍ കുട്ടന്റെ രണ്ടു പെണ്‍മക്കള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഇവര്‍ ഉണര്‍ന്നപ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു. ഇതിന് ഏതാനും മണിക്കൂര്‍ മുമ്പാണ് 300 മീറ്റര്‍ മാത്രം അകലെ കോടന്നൂര്‍ വീട്ടില്‍ ഷീബ ഗോപിനാഥന്റെ വീട്ടില്‍ വിചിത്രമായ രീതിയില്‍ മോഷണശ്രമം നടന്നത്. വീട്ടുകാര്‍ കിടന്നുറങ്ങുന്ന മുറിയുടെ ജനലിനു പുറത്ത് ചിറകടി ശബ്ദം കേട്ട് ഷീബയുടെ അമ്മ തങ്കയാണ് ആദ്യം ഉറക്കമുണര്‍ന്നത്.

Rs 16,000 stolen from bag, Robbery, News, Local-News, Police, Woman, Kerala

ശബ്ദം എന്താണെന്നറിയുവാന്‍ ഇവര്‍ തുറന്നു കിടന്ന ജനലിലൂടെ നോക്കാന്‍ വന്നപ്പോള്‍ മോഷ്ടാവ് തങ്കയുടെ കഴുത്തിലെ മാലപൊട്ടിക്കാന്‍ കൈ അകത്തേക്കു നീട്ടി. ഇതോടെ ഞെട്ടിമാറിയ തങ്ക ബഹളം വച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. പിന്നീട് വീട്ടുകാര്‍ ചിറകടി ശബ്ദം കേട്ട ഭാഗത്തു പരിശോധന നടത്തിയപ്പോള്‍ മുറിവേറ്റു ചത്ത നിലയില്‍ പ്രാവിനെ കണ്ടെത്തി.

ജനല്‍ വാതിലിനു വെളിയില്‍ വച്ച് പ്രാവിനെ മുറിവേല്‍പ്പിക്കുമ്പോള്‍ ഇവ ചിറകടിക്കുന്ന ശബ്ദം കേട്ട് ജനലിലൂടെ പുറത്തേക്ക് എത്തിച്ചു നോക്കുവാന്‍ എണീറ്റു വരുന്ന സ്ത്രീകളുടെ മാല പൊട്ടിക്കുകയാണ് മോഷ്ടാക്കളുടെ പുതിയ സൂത്രമെന്നാണ് പോലീസിന്റെ നിഗമനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rs 16,000 stolen from bag, Robbery, News, Local-News, Police, Woman, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?