ഒക്ടോബര്‍ 16 ലോക ഭക്ഷ്യ ദിനം; ഭക്ഷണം കളയാനുള്ളതല്ല കഴിക്കാനുള്ളതാണ്
നിസാര്‍ മൊയ്തീന്‍
(www.kasargodvartha.com 15.10.2018) നമ്മളോരോരുത്തരും തികഞ്ഞ അലംഭാവത്തോടെ മാത്രം കൈകാര്യം ചെയ്യുന്ന ഒരു വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. ലോകമെമ്പാടും എവിടെ നോക്കിയാലും ഭക്ഷണം പാഴാക്കിക്കളയുന്ന കാഴ്ച കാണാം. സ്ഥല- കാല- ജാതി- മത- ലിംഗ- പ്രായ ഭേദമന്യേ എല്ലാവരും ഈ കാര്യത്തില്‍ കാണിക്കുന്ന ശുഷ്‌ക മനോഭാവം ഭീകരവും ഭയനാകുമാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ കഴിഞ്ഞ മാസങ്ങളിലാണല്ലോ നമ്മുടെ സംസ്ഥാനം ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തിയ മഹാ പ്രളയ ദുരന്തത്തിന് സാക്ഷിയായത്.
പാവപ്പെട്ടവനും പണക്കാരനും ജാതി- മത- കക്ഷി- രാഷ്ട്രീയ, സ്ഥല കാല ഭേദമന്യേ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി മണിക്കൂറുകളോളം സമചിത്തതയോടെ ക്യൂ നിന്ന ആ ചിത്രം നമ്മുടെ മനസുകളില്‍ എന്നും താങ്ങി നില്‍ക്കും. വസ്ത്രവും, ഭക്ഷണവും പാര്‍പ്പിടവും ഒരു മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യം ആയതു കൊണ്ട് തന്നെയാണ് ദുരന്ത സമയത്ത് നമ്മുടെ സമൂഹം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തതും ലോകത്തിന്റെ സകല ഭാഗത്തു നിന്നും ദൈവത്തിന്റെ സ്വന്തം നാടെന്നു നമ്മള്‍ അഭിമാനിച്ച സ്വകാര്യമായി അഹങ്കരിച്ച സമത്വ സുന്ദര കേരളം നാട്ടിലേക്ക് വസ്ത്രവും ഭക്ഷണവുമാണ് ഏറ്റവുമധികം ഒഴുകിയെത്തിയത്. ഇതില്‍ നിന്ന് നമുക്ക് മനസിലാവുന്നത് ഭക്ഷണം ജീവന്റെ നില നില്‍പ്പിനു തന്നെ അത്യന്താപേക്ഷിതമാണ്.
World Food Day 2018 being observed under
'OUR ACTIONS ARE OUR FUTURE. A #ZERO HUNGER WORLD BY 2030 IS POSSIBLE'. by UNFAO (United Nations Food & Agricultural Organisation )
'നമ്മുടെ പ്രവര്‍ത്തനനങ്ങള്‍ ആണ് നമ്മുടെ ഭാവി തീരുമാനിക്കുന്നത്. 2030 യോടെ ഒരു വിശപ്പ് രഹിത ലോകം സാധ്യമാണ്' എന്നതാണ്
ഐക്യരാഷ്ട്ര സഭയുടെ പോഷക സ്ഥാപനമായ യു എന്‍ എഫ് എ ഒയുടെ ഈ വര്‍ഷത്തെ ലോക ഭക്ഷ്യ ദിന സന്ദേശം. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ധൂര്‍ത്ത് അഥവാ ധാരാളിത്തവും, പട്ടിണി അഥവാ ദാരിദ്ര്യവും, ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെ ആണ്. ലോകം ഒരേ സമയം നേരിടുന്ന രണ്ടു വലിയ പ്രധാന പ്രശ്‌നങ്ങള്‍. സമ്പന്നത കുമിഞ്ഞു കൂടി ധാരാളിത്തവും പൊങ്ങച്ചവും കാട്ടി ചിലര്‍ നടക്കുമ്പോള്‍ പട്ടിണിയും പരിവട്ടവുമായി സദാ ദരിദ്ര നാരായണന്മാരായി കഴിഞ്ഞു കൂടാനാണ് മറ്റു ചിലരുടെ വിധി. ഇതില്‍ മുഴു പട്ടിണിക്കാരുമുണ്ട്.
ചില സമ്പന്ന രാജ്യങ്ങളില്‍ ഈയിടെ ഒരു സര്‍ക്കാര്‍ ഏജന്‍സി നടത്തിയ പഠനമനുസരിച്ച് നഗരസഭയുടെ കുപ്പത്തൊട്ടിയില്‍ കൊണ്ട് തള്ളുന്ന പാഴ് വസ്തുക്കളില്‍ 50 ശതമാനവും ഉപയോഗിക്കാതെ വലിച്ചെറിയുന്ന ഭക്ഷണമാണെന്നാണ് കണ്ടെത്തിയത്. അഥവാ ദിനേനെ ശരാശരി 1.6 മുതല്‍ 1.8 കിലോ വരെയാണ് ഭക്ഷണം പാഴാക്കി കളയുന്നതിന്റെ ആളോഹരി നിരക്ക്. അഥവാ ഒരാള്‍ ഒരു ദിവസം അഞ്ച് ഉരുള ചോറാണ് പാഴാക്കുന്നത്. വിശേഷ സമയങ്ങളില്‍ ഇതിന്റെ നിരക്ക് ഇനിയും കൂടും എന്നതാണ് വാസ്തവം. ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ നമുക്ക് മനസിലാവും നമ്മുടെ അടുക്കളകളിലും, അയല്‍പക്കങ്ങളിലും, വിദ്യാലയങ്ങളിലും, തൊഴില്‍ ഇടങ്ങളിലും, എന്നുവേണ്ട ദൈനം ദിന വലിച്ചെറിയപ്പെടുന്ന നല്ല ഭക്ഷണത്തിന്റെ തോത് വളരെ വലുതാണ്. ഹോട്ടലുകളിലും, കല്യാണ വീടുകളിലും മണ്ഡപങ്ങളിലും ഉത്സവ പറമ്പുകളിലും മറ്റു ആഘോഷ സ്ഥലങ്ങളിലും ഒന്ന് ശ്രദ്ധിച്ചാല്‍ കാണാവുന്ന കാഴ്ച അതി ദയനീയമാണ്.
ലോകത്താകമാനം അനേകായിരം ജനങ്ങള്‍ വിശന്നിരിക്കുമ്പോള്‍ ഒരു റൊട്ടിയുടെ രൂപത്തിലാണ് അവരുടെ മുമ്പില്‍ ദൈവം പ്രത്യക്ഷപ്പെടുന്നത് എന്നാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി അഭിപ്രായപ്പെട്ടത്. ലോകത്ത് ചിലയിടങ്ങളില്‍ ഭക്ഷണം പാഴാക്കുന്നവരോട് കര്‍ശന സമീപനം കൈകൊള്ളുന്ന ഭക്ഷണ ശാലകളുണ്ട്. ചില ജാപ്പനീസ് ഹോട്ടലുകളില്‍ ഭക്ഷണം പാഴാക്കുകയാണെങ്കില്‍ അതിന്റെ തുക കൂടി പിഴയായി ബില്ലിനോടൊപ്പം ചേര്‍ത്ത് നല്‍കുന്നതായി മാധ്യമ റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നമ്മുടെ നാട്ടിലും മാതൃകാപരമായ ഇത്തരം നിയമ നടപടികള്‍ക്കുള്ള നീക്കം നാടത്തണം. ഇതിനായി സമൂഹവും, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അടക്കമുള്ള പ്രാദേശിക ഭരണകൂടവും വിവിധ മത രാഷ്ട്രമായ സംഘടനകളും കൈകോര്‍ക്കണം. എങ്കില്‍ നമുക്ക് വലിയൊരളവില്‍ മാറ്റം ഉണ്ടാക്കാന്‍ കഴിയും. ആവശ്യമായ ഉത്‌ബോധന പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ മനോഭാവത്തിലും ഒരു മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
വര്‍ത്തമാന കാല സമൂഹം ഏറ്റവുമധികം ധൂര്‍ത്ത് കാണിക്കുന്നത് ഭക്ഷണത്തിലും വസ്ത്രത്തിലുമാണ്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും കിട്ടാതെ കഷ്ട്ടപ്പെടുന്നവരും, കിടപ്പാടമില്ലാത്ത, ഉടുതുണിക്ക് മറുതുണിയില്ലാത്ത ചില പട്ടിണി പാവങ്ങള്‍ മാറിടം മറക്കാനാണ് കഷ്ടപ്പെടുന്നത്. വില കൂടിയ വസ്ത്രങ്ങള്‍ അധിക കാലം ഉപയോഗിക്കാതെ, വീടുകളില്‍ കെട്ടി വെക്കുക പിന്നീട് കൊണ്ട് പോയി കളയുക ഇന്ന് നമുക്കിടയില്‍ സര്‍വ്വ സാധാരണമാണ്. എന്നാല്‍ ചില ചാരിറ്റി സംഘടനകള്‍ ഇവ ക്ളീനിംഗ് നടത്തി പാക്കിങ് ചെയ്തു പാവങ്ങള്‍ക്ക് നല്‍കുന്നുമുണ്ട്.
ആഫ്രിക്കയിലാണ് വര്‍ഷങ്ങളായി ദാരിദ്ര്യവും പട്ടിണിയും കൊടി കുത്തി വാഴുന്നത്. ഇത് ഇല്ലായ്മ ചെയ്യാന്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തില്‍ നടക്കുന്നുണ്ട്. ലോകത്ത് ഓരോ അഞ്ചു സെക്കന്റിലും ശരാശരി ഒരു കുട്ടി വീതം ഭക്ഷണം കിട്ടാത്തതിനാല്‍ വിശപ്പു മൂലം മരണപ്പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദരിദ്ര രാജ്യമായ ഹൈത്തിയില്‍ കളിമണ്ണില്‍ ഉപ്പു കലര്‍ത്തി അടുപ്പില്‍ ചുട്ടെടുത്ത ബിസ്‌ക്കറ്റ് പോലെയാക്കി മണ്ണ് കഴിച്ചു വിശപ്പടക്കുന്നത്തിന്റെ വീഡിയോ ഈയിടെയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയത്. ലോക മനസാക്ഷിയുടെ കണ്ണ് തുറപ്പിക്കാന്‍ ഉതകുന്നതായിരുന്നു ഇത്. എന്നാല്‍ അല്‍പ്പ നേരത്തെ ആശ്ചര്യത്തിനപ്പുറം വളരെ പെട്ടെന്ന് തന്നെ എല്ലാം നമ്മള്‍ സൗകര്യപൂര്‍വ്വം മറക്കുകയായിരുന്നു.
നന്നായി ആലോചിച്ചു മാത്രം ഭക്ഷണ സാധനങ്ങള്‍ വാങ്ങുക. ഇതിനായി നേരത്തെ ആസൂത്രണം ചെയ്യുക. സൂക്ഷിച്ച് പാചകം ചെയ്യുക. ആവശ്യമായ അളവില്‍ മാത്രമേ പാചകം ചെയ്യാവൂ. കഴിയുന്നത്ര പ്രദേശികമായി ലഭിക്കുന്ന സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുക. അതിലൂടെ ഉണ്ടാകുന്ന നഷ്ട്ടം പരമാവധി കുറക്കാനാകും. ആവശ്യത്തിന് മാത്രമെ ഭക്ഷണം വിതരണം ചെയ്യാവൂ. പ്രത്യേകിച്ച് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും, രോഗികള്‍ക്കും മറ്റും. ബാക്കി വരുന്നവ ശാസ്ത്രീയമായി കൃത്യതയോടെ സൂക്ഷിക്കുകയും ബുധിപൂര്‍വ്വം ഉപയോഗിക്കുകയും ചെയ്യുക. ഉപയോഗിക്കാത്തവ റീസൈക്കിള്‍ ചെയ്യുക കമ്പോസ്റ്റിംഗ് പോലുള്ള നൂതന മാര്‍ഗങ്ങള്‍ അവലംബിക്കുക കൂടി ചെയ്യണം. പറയുക, പ്രവര്‍ത്തിക്കുക, മറ്റുള്ളവരെകൂടി ബോധവാന്മാരാക്കുക, എന്നതാവണം നമ്മുടെ നയം. നമ്മള്‍ ഓരോരുത്തരും ഇതൊരു വെല്ലുവിളിയായും ഉത്തരവാദിത്തവുമായും ഏറ്റെടുക്കണം. അപ്പോഴേ മാറ്റം ഉണ്ടാക്കാനാവൂ.
ഭക്ഷണം പാഴാക്കിക്കളയുന്നതു ശ്രദ്ധയില്‍പെട്ടാല്‍ ഉടനടി ഇടപെടണം. അവരെ ഉപദേശിക്കണം. അതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കണം. സാധിക്കുമെങ്കില്‍ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്ന ഇതര സംസ്ഥാന തൊഴിലാളികളും, ഭിക്ഷയെടുത്തു ജീവിക്കുന്നവരുമായവരെ കണ്ടെത്തി അവര്‍ക്ക് ബാക്കി വന്ന ഭക്ഷണം എത്തിച്ചു കൊടുക്കാന്‍ കൂട്ടായ പരിശ്രമം നടത്തണം. നമ്മുടെ നാട്ടില്‍ ചില ഇടങ്ങളിലൊക്കെ ഇത്തരം സ്വയം സേവക സംഘങ്ങള്‍ പ്രവര്‍ത്തിക്കുണ്ടെങ്കിലും സ്ഥിരമായ ഒരു സംവിധാനം ഇനിയും ഉണ്ടായിട്ടില്ല. കുടുംബശ്രീ പോലുള്ള സ്വാശ്രയ സഹായ സംഘങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അതിനുള്ള അജണ്ട ഉണ്ടാക്കണം. നമ്മള്‍ പാഴാക്കി കളയുന്നത് മറ്റൊരാളുടെ ഭക്ഷണമാണ് എന്ന ബോധം എല്ലായ്‌പ്പോഴും നമ്മില്‍ ഉണ്ടായിരിക്കണം. ശ്വാസോച്ഛാസം പോലെ ദൈനം ദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ ഭക്ഷണവും. അത് കൊണ്ട് തന്നെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും നമുക്ക് ഈ കാര്യത്തില്‍ പ്രവര്‍ത്തിക്കാനാകും. ദൈവ വിശ്വസികളെ സംബന്ധിച്ചിടത്തോളം വലിയ ഒരു പുണ്യ കര്‍മ്മം കൂടിയാണിത്.
അതേസമയം സമ്പന്ന രാജ്യങ്ങളില്‍, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ഭക്ഷ്യ മേളകളും ആഘോഷ രാവുകളും നടത്തി കഴിച്ചും കഴിക്കാതെയും എത്ര ടണ്‍ ഭക്ഷണമാണ് നാം അറിഞ്ഞോ അറിയാതെയോ നഷ്ടടപ്പെടുത്തികൊണ്ടിരിക്കുന്നത് എന്ന് നമ്മള്‍ ചിന്തിക്കാറുണ്ടോ? ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ട്ടാന്തമുണ്ട് എന്ന ഖുര്‍ആനിക വചനം കൂടി നാം ഉള്‍ക്കൊള്ളണം. ബക്രീദ് പോലുള്ള അവസരങ്ങളില്‍ നമ്മള്‍ ആര്‍ഭാടമായി ഭക്ഷിച്ചും, വില കൂടിയ ലോകോത്തര ബ്രാന്‍ഡ് വസ്ത്രങ്ങള്‍ ധരിച്ചും ആഘോഷകരമാക്കുമ്പോള്‍ കഷ്ടപ്പാടുകള്‍ നിറഞ്ഞ ഒരു ജനത ലോകത്തിന്റെ മറ്റു കോണുകളില്‍ ഉണ്ടെന്ന ചിന്ത നമ്മില്‍ ഉണ്ടാകണം. അപ്പോള്‍ മാത്രമേ ഒന്നും പാഴാക്കി കളയാതെ മിച്ചം വരുന്നത് അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനം ആരംഭിക്കാനാവൂ.
ഭക്ഷണം, വസ്ത്രം ഇവയുടെ മൂല്യം അറിയാതെ ധൂര്‍ത്തും ധാരാളിത്തവും കാണിച്ചു കൊണ്ട് മതിമറക്കുന്ന നമ്മുടെ പുതു തലമുറയില്‍ ഒരു നല്ല ചിന്ത ഉണ്ടാക്കാന്‍ ചില മുന്‍കരുതലുകള്‍ എടുക്കണം. എല്ലാം കൊണ്ടും അനുഗ്രഹിക്കപ്പെട്ട നമ്മുടെ ജീവിതവും സ്വത്തും സമ്പാദ്യവും സ്‌നേഹവുമെല്ലാം നമുക്ക് ചുറ്റിലുമായി കഷ്ട്ത അനുഭവിക്കുന്ന പരശ്ശതം പാവങ്ങളായ സഹോദരീ സഹോദരങ്ങള്‍ക്കു കൂടി അവകാശപ്പെട്ടതാണ് എന്ന് അവരോടു പറഞ്ഞു മനസിലാക്കി കൊടുക്കുകയും പാവപ്പെട്ടവരുടെ ജീവിത നിലവാരം നേരില്‍ കണ്ടു മനസിലാക്കുന്നതിനായി വൃദ്ധ സദനകളും, അഗതി മന്ദിരങ്ങളും ആദിവാസി മേഖല, വര്‍ക്കേഴ്‌സ് ക്യാമ്പ്, സര്‍ക്കാര്‍ ആശുപത്രി വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കാന്‍ നമ്മുടെ ജന പ്രതിനിധികളും, ഉദ്യോഗസ്ഥ വൃത്തവും സാമൂഹിക പ്രവര്‍ത്തകരും പ്രത്യേകം ശ്രമിക്കണം.
ഇതിനായി ഒന്നും നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും സ്വന്തം ജീവിതത്തിലും, സ്വന്തം കുടുംബത്തിലും, സുഹൃത്തുക്കള്‍ക്കിടയിലും, അവരവരുടെ പ്രദേശത്തെങ്കിലും അനാവശ്യമായി ഭക്ഷണങ്ങള്‍ പാഴാക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ നമുക്കാവണം. അതിനുള്ള മാനസികമായ തയ്യാറെടുപ്പിനൊപ്പം ഇന്നു മുതല്‍ മുതല്‍ മരണം വരെ ജീവിതത്തില്‍ ഒരിക്കലും ഒരു തരത്തിലും ഭക്ഷണ സാധനങ്ങള്‍ പാഴാക്കി കളയുകയില്ല എന്ന് ഉറച്ച പ്രതിജ്ഞ നാം ഓരോരുത്തരും എടുക്കണം. ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ ഒരുപാട് ഉണ്ട്. ഒന്നോ രണ്ടോ പേജുകളില്‍ അല്ലെങ്കില്‍ ഒന്നോ രണ്ടോ ദിവസം പറഞ്ഞാല്‍ തീരുന്ന ഒരു വിഷയമല്ല ഇത്. പാചകം ചെയ്ത ഭക്ഷണം മാത്രമല്ല, വേണ്ട വിധം സൂക്ഷിക്കാതെയും വഹിച്ചു കൊണ്ട് പോകുമ്പോള്‍ ശ്രദ്ധിക്കാതെയും പാഴാക്കികളയുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ അളവും വളരെ വലുതാണ്. നമ്മുടെ പച്ചക്കറി ചന്തകളും സൂപ്പര്‍ മാര്‍ക്കറ്റുകളും മറ്റു ഭക്ഷണ ശാലകളും മറ്റും ഇതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. അതിലൂടെ മാത്രമേ വിശപ്പ് രഹിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നത്തിനുള്ള ശ്രമങ്ങളില്‍ നമുക്കും പങ്കാളികളാവാന്‍ സാധിക്കുകയുള്ളൂ. അതിനാവട്ടെ നമ്മുടെ ഇനിയുള്ള ദിനങ്ങള്‍ എന്ന് ഈ ലോക ഭക്ഷ്യ ദിനത്തില്‍ നമുക്ക് ദൃഢ പ്രതിജ്ഞ എടുക്കാം.
(ഡോണ്ട് വേസ്റ്റ് ഫുഡ് (DWF) ന്റെ ഫൗണ്ടര്‍ ആന്‍ഡ് ചെയര്‍മാന്‍ ആണ് ലേഖകന്‍)
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nisar Moideen, Article, Food, World Food Day, World Food Day 2018 being observed under

Powered by Info News For You

Comments
Post a Comment