മോഡിക്ക് മേക്കപ്പ് ചെയ്യാന്‍ 15ലക്ഷം? യാഥാര്‍ത്ഥ്യം ഇതാണ്!

ന്യൂഡല്‍ഹി: (www.kvartha.com 26.10.2018) പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മേക്കപ്പ് ചെയ്യാന്‍ 15ലക്ഷം. കഴിഞ്ഞ ദിവസങ്ങളില്‍ നവമാധ്യമങ്ങളില്‍ മോഡിക്ക് മേക്ക് അപ്പ് ചെയ്യുന്ന സുന്ദരിയായ പെണ്‍കുട്ടിയുടെ ചിത്രം ഏറെ പ്രചരിച്ചിരുന്നു. മോഡിയുടെ മേക്കപ്പിനു മാത്രം പ്രതിമാസം 15 ലക്ഷം രൂപ ചെലവു വരുമെന്ന വാര്‍ത്തയും ചിത്രത്തോടൊപ്പം പ്രചരിച്ചിരുന്നു. കോണ്‍ഗ്രസ് ലാവോ, ദേശ് ബച്ചാവോ എന്ന പേജിലാണ് ഈ പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത്. 3700 ഷെയറുകളും ഈ പോസ്റ്റിനു ലഭിച്ചു.

ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് പിന്നീടു വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ചര്‍ച്ചയായി. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുമായി ബന്ധമുണ്ടെന്നു പറയപ്പെടുന്ന ആദിത്യ ചതുര്‍വേദിയുടെ 'മോഡി മേക്കപ്പ്' പോസ്റ്റിനു ലഭിച്ച ഷെയര്‍ 12,000 ത്തോളമാണ്. എന്നാല്‍ പിന്നീട് ഈ വാര്‍ത്തയ്ക്കു പിന്നിലെ സത്യം പുറത്തുവന്നു.

PM Modi Hired a Makeup Artist at 15 Lakh Rupees a Month? Debunked, New Delhi, News, Prime Minister, Narendra Modi, Facebook, National

ലോക പ്രശസ്ത മെഴുക് പ്രതിമ മ്യൂസിയം മാഡം തുസാഡ്‌സില്‍ മോഡി പ്രതിമ ഒരുങ്ങുകയാണ്. പ്രതിമയെ ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ കാണുന്നത് മോഡിയുടെ മെഴുക് പ്രതിമയാണ്. 2016 ഏപ്രില്‍ മാസത്തിലാണ് ഈ മ്യൂസിയത്തില്‍ മോഡിയുടെ പ്രതിമ സ്ഥാപിച്ചത്. ഈ ചിത്രമാണു മോഡിയുടെ മേക്കപ്പിന് 15 ലക്ഷം രൂപ എന്ന രീതിയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: PM Modi Hired a Makeup Artist at 15 Lakh Rupees a Month? Debunked, New Delhi, News, Prime Minister, Narendra Modi, Facebook, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?