പ്രളയക്കെടുതി: മഅദനി സമാഹരിച്ച 15 ലക്ഷം വ്യാഴാഴ്ച കൈമാറും

തിരുവനന്തപുരം: (www.kvartha.com 10.10.2018) പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായ്  സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ പി ഡി പി ചെയര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനി സമാഹരിച്ച പതിനഞ്ച് ലക്ഷത്തോളം രൂപ വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് കൈമാറും. തുല്യതയില്ലാത്ത പ്രളയദുരന്തങ്ങള്‍ക്ക് ശേഷം  ദുരന്തബാധിതരെ സഹായിക്കാന്‍  മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സംഭവന നല്‍കുന്നതിന് മഅ്ദനി തന്റെ ഫേയ്‌സ് ബുക്ക് പേജിലൂടെ അഭ്യര്‍ത്ഥന നടത്തിയിരുന്നു.
Flood, Abdul Nasar Madani, Kerala, News, Maudani will Hand over flood relief on Thursday

പ്രസതുത അഭ്യര്‍ത്ഥനയിലൂടെ സമാഹരിച്ച പതിനഞ്ച് ലക്ഷത്തോളം രൂപയാണ് 11ന് തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിക്ക് കൈമാറുന്നത്. പ്രളയരക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പി ഡി പിയുടെയും മഅ്ദനിയുടെനേതൃത്വത്തിലുള്ള വിവിധ മതസാംസ്‌കരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടന്ന നിരവധി പുനര്‍നിര്‍മാണകാരുണ്യപ്രവര്‍ത്തനങ്ങളുടെയും രക്ഷപ്രവര്‍ത്തനങ്ങളുടെയും പുറമേയാണിത്.

കടുത്ത നിയന്ത്രണത്തില്‍ ബംഗളൂരുവിലെ കാരാഗൃഹ തുല്യമായ പരിമിതിക്കുള്ളിലിരുന്ന തന്റെ അഭ്യര്‍ത്ഥനയോട് ജാതിമതരാഷ്ട്രീയ വ്യത്യാസമന്യേ ആത്മാര്‍ത്ഥമായി സഹകരിച്ച എല്ലാവര്‍ക്കും അബ്ദുന്നാസിര്‍ മഅ്ദനി നന്ദി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Flood, Abdul Nasar Madani, Kerala, News, Maudani will Hand over flood relief on Thursday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?