15 കാരന്‍ നിസാമിന്റെ മരണത്തില്‍ ദുരൂഹത; പോലീസ് അന്വേഷണം തുടങ്ങി

പനമരം : (www.kvartha.com 10.10.2018) ഒരാഴ്ച മുമ്പ് പനമരത്ത് നിന്നും കാണാതാവുകയും തൂങ്ങി മരിച്ച നിലയില്‍ തിങ്കളാഴ്ച കണ്ടെത്തുകയും അഞ്ചാംമൈല്‍ കാരാട്ടുകുന്ന് പരേതനായ കട്ടക്കാലന്‍ മൂസയുടെ മകന്‍ നിസാമി(15) ന്റെ മരണത്തില്‍ ദുരൂഹത .

ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പനമരം പോലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കെല്ലൂര്‍ അഞ്ചാംമൈല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ സംസ്‌കരിച്ചു.

Nisam's death; police started investigating, Suicide, News, Missing, Complaint, Police, Probe, Dead Body, Kerala

പനമരം ബദറുല്‍ ഹുദയില്‍ താമസിച്ചു പഠിച്ചു വരികയായിരുന്ന നിസാമിനെ ഈ മാസം ഒന്നാം തീയതി മുതല്‍ കാണാനില്ലായിരുന്നു. ഇതു സംബന്ധിച്ച് പനമരം പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചൂട്ടക്കടവില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ നിസാമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് മാനന്തവാടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഖബറടക്കിയത്. നൂറ് കണക്കിനാളുകളാണ് ഖബര്‍സ്ഥാനില്‍ എത്തിയത്.

മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ച ബാഗില്‍ സ്വിച്ച് ഓഫായ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ സംഭവസ്ഥലത്തെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് നിസാമിന്റേത്. കിണര്‍ നിര്‍മ്മാണ തൊഴിലാളിയായ ഉപ്പ മൂസ രണ്ട് വര്‍ഷം മുമ്പ് കുപ്പാടിത്തറയില്‍ കിണര്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുമ്പോള്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചിരുന്നു.

കുടുംബത്തിന് യാതൊരു ധസഹായവും ലഭിച്ചിരുന്നില്ല. ഉമ്മ സുഹറയും രോഗിയാണ്. നിസാം പഠിക്കുന്ന സ്ഥാപനത്തില്‍ നിന്ന് കുറച്ച് നാളുകള്‍ക്ക് മുമ്പ് പണം കളവുപോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്ഥാപന അധികാരികള്‍ നിസാം അടക്കമുള്ള വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തിരുന്നു. വീട്ടിലെ സ്ഥിതിയും അടുത്തിടെ ഉണ്ടായ പ്രശ്‌നങ്ങളും കാരണം നിസാം വലിയ മാനസിക വിഷമത്തിലായിരുന്നുവത്രെ.

എന്നാല്‍ സാഹചര്യത്തെളിവുകള്‍ വെച്ച് ആത്മഹത്യയില്‍ ദുരൂഹതയുള്ളതായി ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nisam's death; police started investigating, Suicide, News, Missing, Complaint, Police, Probe, Dead Body, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?