ഖാസി കേസ്; കോടതി വിധി നവംബര്‍ 14ന്

കാസര്‍കോട്:(www.kasargodvartha.com 27/10/2018) ഖാസി കേസില്‍ സി ബി ഐ സമര്‍പ്പിച്ച രണ്ടാം അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ നവംബര്‍ 14 ന് കോടതി വിധി പറയും. എറണാകുളം സി ജെ എം കോടതിയില്‍ വെള്ളിയാഴ്ച്ച കേസ് പരിഗണനയ്ക്ക് വന്നിരുന്നു 2017 ല്‍ സി ബി ഐ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്‌നെ കുറിച്ചാണ് വാദിഭാഗം വാദിച്ചത് എന്നാല്‍ ഇതിന് ശേഷം ഉണ്ടായ വെളിപെടുത്തലിനെ കുറിച്ച് സി ബി ഐ നല്‍കിയ റിപ്പോര്‍ട്ട് വാദിഭാഗം ഉന്നയിച്ചില്ല. സിബിഐയുടെ കണ്ടെത്തലുകള്‍ ശരിയല്ലെന്നും മുന്‍ ധാരണയോടെയാണ് സി ബി ഐ രണ്ടാമതും അന്വേഷണം നടത്തിയതെന്നും വാദിഭാഗം കോടതിയെ ബോധിപ്പിച്ചു.

ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫി നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് സിബിഐ പുനരന്വേഷണം നടത്തിയത്. ആദ്യ അന്വേഷണ സംഘം നല്‍കിയ റിപ്പേര്‍ട്ട് കോടതി തന്നെ തള്ളികളഞ്ഞിരുന്നു. പിന്നീട് വാദിഭാഗം ഉന്നയിച്ച കാര്യങ്ങളില്‍ ശാസ്ത്രീയ അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ വീണ്ടും അന്വേഷണം നടത്തി പഴയ നിഗമനത്തില്‍ തന്നെ എത്തിയത്. ഇത് ഖണ്ഡിക്കുന്ന വാദങ്ങളാണ് ഖാസിയുടെ മകന്റെ അഭിഭാഷകന്‍ നിരത്തിയത്.

News, Kasaragod, Kerala, CBI, Top-Headlines, Court, Investigation,khazi case; court pronounced judgement on November 14

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, CBI, Top-Headlines, Court, Investigation,khazi case; court pronounced judgement on November 14





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?