140 കിലോമീറ്റര്‍ വേഗതയില്‍ നിയന്ത്രണം നഷ്ടമായ കാര്‍ ഡ്രൈവറെ ദുബൈ പോലീസ് രക്ഷിച്ചത് ഇങ്ങനെ!
ദുബൈ: (www.kvartha.com 15.10.2018) 140 കിലോമീറ്റര്‍ വേഗതയില്‍ നിയന്ത്രണം നഷ്ടമായ കാര്‍ ഡ്രൈവറെ അതിസാഹസികമായി രക്ഷപ്പെടുത്തി ദുബൈ പോലീസ് വീണ്ടും മാതൃകയാകുന്നു. എമിറാത്തിയ ഡ്രൈവര്‍ എമിറേറ്റസ് റോഡിലൂടെ ഷാര്‍ജയില്‍ നിന്നും വരുന്നതിനിടെയാണ് വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
കാറിന്റെ ബ്രേക്ക് നഷ്ടമായതോടെ വെള്ളിയാഴ്ച വൈകിട്ട് 4.50 മണിയോടെ ഡ്രൈവര്‍ ദുബൈ പോലീസുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഭയപ്പെടേണ്ടെന്നും തങ്ങള്‍ ഒപ്പം തന്നെയുണ്ടെന്നും പറഞ്ഞു യുവാവിനെ പോലീസ് ആശ്വസിപ്പിച്ചു. വാഹനത്തിന്റെ രക്ഷാദൗത്യം ദുബൈ പോലീസ് ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഡ്രൈവറുമായി കമാന്‍ഡ് സെന്ററില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ ശാന്തനാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ പരിഭ്രാന്തനായിരുന്നു. തുടര്‍ന്ന് കണ്‍ട്രോള്‍ സെന്റര്‍ രണ്ട് പട്രോള്‍ സംഘത്തെ നിയോഗിക്കുകയും റോഡില്‍ നിന്നും മറ്റ് വാഹനങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്തു.
റോഡില്‍ സ്ഥാപിച്ചിരിക്കുന്ന വേഗ നിയന്ത്രണ ബാരിക്കേഡിലോ മറ്റേതെങ്കിലും വാഹനത്തിലോ ഇടിച്ച് വണ്ടിയുടെ വേഗത കുറയ്ക്കട്ടെ എന്ന ഡ്രൈവറുടെ ആവശ്യം പോലീസ് തള്ളി, നിര്‍ദേശം അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കാനായിരുന്നു പോലീസിന്റെ കര്‍ശന നിര്‍ദേശം. അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതിനു ശേഷം മാത്രമേ പോലീസ് പിന്മാറകയുള്ളൂവെന്ന ഉറപ്പും നല്‍കിയിരുന്നു.
തുടര്‍ന്ന് അപകടം ഒഴിവാക്കി പോലീസ് വാഹനം കാറിനു വഴിയൊരുക്കി. നിരവധി തവണ ശ്രമം നടത്തി പരാജയപ്പെട്ടെങ്കിലും ഒടുവില്‍ റോഡിന്റെ സൈഡില്‍ വാഹനം നിര്‍ത്താന്‍ ഡ്രൈവര്‍ക്ക് സാധിച്ചു. പോലീസ് എത്തി ഡ്രൈവര്‍ സുരക്ഷിതനാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തുവെന്നും ദുബൈ പോലീസ് സീനിയര്‍ ഡയറക്ടര്‍ കേണല്‍ ഫൈസല്‍ ഐസ അല്‍ ഖാസിം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Cruise control fails at 140kmph in Dubai; here's how cops saved the driver, Dubai, News, Driving, Sharjah, Phone call, Police, Vehicles, Gulf, World.

#أخبار | شرطة دبي تنقذ مواطناً تعطل مثبت سيارته على سرعة 140 كيلو متر/ساعة.— Dubai Policeشرطة دبي (@DubaiPoliceHQ) October 13, 2018
التفاصيل:https://t.co/lV6dAe9O5D#أمنكم_سعادتنا pic.twitter.com/zVmFZgzZaD
Powered by Info News For You

Comments
Post a Comment