14 കാരിയെ പീഡിപ്പിച്ചത് അയല്‍വാസിയായ സിപിഐയുടെ പ്രവാസി നേതാവ്, പോലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം:(www.kvartha.com 01/10/2018) തലസ്ഥാനത്ത് 14 കാരിയെ പീഡിപ്പിച്ചത് അയല്‍വാസിയായ സിപിഐയുടെ പ്രവാസി നേതാവെന്ന് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പട്ടികജാതി വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ മാതാവ് വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍കുമാറാണ് കേസന്വേഷിക്കുന്നത്.
സിപിഐയുടെ പോഷകസംഘടനയായ പ്രവാസി വെല്‍ഫയര്‍ അസോസിയേഷന്റെ ജില്ല നേതാവിനെതിരെയാണ് കേസ്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതി ഇപ്പോള്‍ ഒളിവിലാണ്. ഏറെനാളുകളായി പീഡനത്തിന് ഇരയാകുന്നതായി സ്‌കൂളിലെ അധ്യാപകരോട് കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
പെണ്‍കുട്ടിയുടെ വീടിനടുത്ത് താമസിക്കുന്ന ഇയാള്‍ മാതാവ് വീട്ടുജോലികള്‍ക്കായി പുറത്തുപോകുന്ന സമയത്ത് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Police, Investigates, Molestation, CPI, Case against CPI leader on molestation

Powered by Info News For You

Comments
Post a Comment