1.34 കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍
നിലമ്പൂര്‍:(www.kvartha.com 11/10/2018) 1.34 കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയിലായി. മഞ്ചേരി വള്ളുവമ്പ്രം സ്വദേശികളായ പാലക്കോട് വീട്ടില്‍ അന്‍വര്‍ ഷഹാദ് (32), ഉള്ളാട്ടുപറമ്പില്‍ വീട്ടില്‍ റിയാസ് ബാബു( 26) എന്നിവരെയാണ് നിലമ്പൂര്‍ പോലീസ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ 8.30 മണിയോടെ നിലമ്പൂര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ വെച്ചാണ് യുവാക്കള്‍ പിടിയിലായത്.
500 രൂപയുടെ ഇന്ത്യന്‍ കറന്‍സികളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. പ്രതികള്‍ സഞ്ചരിച്ച മാരുതി റിട്‌സ് കാറിലെ ഡോറിനകത്തെ രഹസ്യ അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ബംഗളൂരുവില്‍ നിന്ന് മഞ്ചേരിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു പിടിയിലായത്. പ്രതികളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എന്‍ പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ എം ബിജു, എസ്‌ഐ ജയപ്രകാശ്, വിഎസ്‌ഐ റസിയ ബംഗളത്ത്, നിലമ്പൂര്‍ സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Black Money, Court, Police, Investigation, 2 held with 1.34 Cr black money

Powered by Info News For You

Comments
Post a Comment