സ്മാര്‍ട്ട് സിറ്റി കൊച്ചി പദ്ധതിയില്‍ പാര്‍പ്പിട സൗകര്യം സൃഷ്ടിക്കുന്നതിന് 1200 കോടി രൂപയുടെ താല്പര്യപത്രവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്
കൊച്ചി: (www.kvartha.com 01.10.2018) സ്മാര്‍ട്ട് സിറ്റി കൊച്ചിയിലെ 15 ഏക്കറില്‍ 1200 കോടി രൂപ മുടക്കി ആവാസ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിന് കേരളത്തിലെയും ബംഗളൂരുവിലെയും പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് താല്പര്യപത്രം സമര്‍പ്പിച്ചു.
കഴിഞ്ഞ കുറെക്കാലമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അതിന്റെ തുടര്‍ച്ചയായാണ് കൃത്യമായ താല്പര്യപത്രം കോണ്‍ഫിഡന്റ് ഗ്രൂപ്പ് സമര്‍പ്പിച്ചതെന്നും സ്മാര്‍ട്ട് സിറ്റി സിഇഒ മനോജ് നായര്‍ പറഞ്ഞു. ഈ ആവാസകേന്ദ്രങ്ങള്‍ എവിടെയൊക്കെ നിര്‍മിക്കണമെന്നുള്ള മുന്‍ഗണനാക്രമം നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുമായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിനു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
നൂതനമായ സംവിധാനങ്ങള്‍ അവലംബിക്കാനുള്ള താല്പര്യവും കൃത്യസമയത്ത് പദ്ധതികള്‍ പൂര്‍ത്തിയാക്കി നല്‍കാനുള്ള കഴിവുമാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ താല്പര്യപത്രം പരിഗണിക്കാന്‍ കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംയോജിത ടൗണ്‍ഷിപ്പെന്ന നിലയില്‍ ആസൂത്രണം ചെയ്തിട്ടുള്ള സ്മാര്‍ട്ട് സിറ്റി കൊച്ചി റെയില്‍ മെട്രോയും വാട്ടര്‍ മെട്രോയും പൂര്‍ത്തിയായാല്‍ ആരും കൊതിക്കുന്ന ലക്ഷ്യസ്ഥാനമായി മാറുമെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സി ജെ പറഞ്ഞു.
സ്മാര്‍ട്ട് സിറ്റി കൊച്ചിയില്‍ നിന്ന് ആവശ്യമായ അനുമതി ലഭിച്ചാല്‍ അഞ്ചു വര്‍ഷം കൊണ്ട് ഘട്ടം ഘട്ടമായി വികസനം പൂര്‍ത്തിയാക്കും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാക്കനാട് ഐടി ഹബ്ബിന്റെ പ്രവര്‍ത്തന പുരോഗതി തങ്ങള്‍ മനസിലാക്കിവരികയാണെന്നും ഈ സംയോജിത ടൗണ്‍ഷിപ്പ് ഇപ്പോഴത്തെ വികസനപുരോഗതിയനുസരിച്ച് സമൂഹജീവനത്തിന് ഏറ്റവും ആകര്‍ഷകമായ പദ്ധതിയായി മാറുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, News, Smart City, Confident Group's submission of Expression of Interest for developing residential projects at SmartCity Kochi

Powered by Info News For You

Comments
Post a Comment