'ജൂതരെല്ലാം മരിക്കട്ടെ' എന്നാക്രോശിച്ച് വെടിവെയ്പ്പ്: 11 പേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: (www.kvartha.com 28/10/2018) അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ജൂത സിനഗോഗിലുണ്ടായ വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരുമുണ്ട്.

പിറ്റ്‌സ്ബര്‍ഗ് നഗരത്തിലെ ട്രീ ഓഫ് ലൈഫ് കോണ്‍ഗ്രിഗേഷന്‍ സിനഗോഗില്‍ കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയാണ് സംഭവം. സിനഗോഗിനുള്ളില്‍ കയറിയ അക്രമി 'ജൂതരെല്ലാം മരിക്കട്ടെ' എന്ന് ആക്രോശിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.സാബത്ത് ദിനമായതിനാല്‍ ആയതിനാല്‍ സിനഗോഗില്‍ നിരവധി പേര്‍ ഉണ്ടായിരുന്നു. 


അക്രമിയായ റോബര്‍ട്ട് ബൊവേഴ്‌സ് എന്ന 46കാരനെ പോലീസ് കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു. ഇയാള്‍ വലതു വംശീയ വാദിയാണെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, America, Attack, Dead, New York, Shooting, 11 dead in Pittsburgh synagogue shooting, suspect in custody


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?