ലവ് ആണ് ജിഹാദല്ല; ഹാദിയ കേസടക്കം 11 ലവ് ജിഹാദ് കേസുകളിലും എന്‍ ഐ എ അന്വേഷണം അവസാനിപ്പിച്ചു
ന്യൂ ഡല്‍ഹി: (www.kvartha.com 18/10/2018) കേരളത്തില്‍ എന്‍ ഐ എ പ്രത്യേകം അന്വേഷിച്ച 11 ലവ് ജിഹാദ് കേസുകളിലും തെളിവില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിച്ചു. ഹാദിയ കേസിന്റെ പശ്ചാതലത്തിലാണ് കേരളത്തിലെ 11 ലവ് ജിഹാദ് കേസുകളില്‍ എന്‍ ഐ എ അന്വേഷണം നടത്തിയത്. നിര്‍ബന്ധിതമതപരിവര്‍ത്തനം നടത്തി എന്ന ആരോപണങ്ങള്‍ക്ക് തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് എന്‍ ഐ എ കേസ് അവസാനിപ്പിച്ചത്.
ഹാദിയ കേസുള്‍പ്പടെയുള്ള ലവ് ജിഹാദ് കേസുകളില്‍ എന്‍ ഐ എ സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കില്ലെന്ന് ഏജന്‍സിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മതപരിവര്‍ത്തനം എന്ന ഉദ്ദേശത്തോടുകൂടിയല്ല ഈ വിവാഹങ്ങള്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ചില കേസുകളില്‍ പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകളുടെ സഹായത്തോടെ വിവാഹശേഷം മതപരിവര്‍ത്തനം നടന്നിട്ടുണ്ടെങ്കിലും അതില്‍ കുറ്റകരമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും മതപരിവര്‍ത്തനവും മതപ്രബോധനവും ഇന്ത്യയില്‍ നിയമപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Kerala, New Delhi, News, Love Jihad, NIA, investigation-report, NIA ends Kerala probe, says there’s love but no jihad

Powered by Info News For You

Comments
Post a Comment